സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഓണ്‍ലൈന്‍ വിതരണ സംവിധാനം വ്യാപിപ്പിക്കും; ജി ആര്‍ അനില്‍

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഓണ്‍ലൈന്‍ വിതരണ സംവിധാനം വ്യാപിപ്പിക്കും; ജി ആര്‍ അനില്‍

കൊവിഡ് കാലത്ത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഓണ്‍ലൈന്‍ വിതരണ സംവിധാനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. 107 ഇടങ്ങളില്‍ നിലവില്‍ ഈ സംവിധാനം ഉണ്ട്. റേഷന്‍ വ്യാപാരികളെ കൊവിഡ് സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പരിഗണനയില്‍ കൊണ്ടുവരുന്നത് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ റേഷന്‍ കാര്‍ഡുകള്‍ പരമാവധി വേഗത്തില്‍ ലഭ്യമാക്കും. എണ്ണായിരത്തോളം പുതിയ കാര്‍ഡുകള്‍ നല്‍കി. സാങ്കേതിക പ്രശ്‌നങ്ങളുളള അപേക്ഷകളാണ് ഇനിയുളളവയില്‍ പലതും. ഓണ്‍ലൈനായി റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍, അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇ -കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോര്‍ഡ് ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *