ബ്ലൂ ടിക് വേരിഫിക്കേഷന് പുതിയ നിയമവുമായി ട്വിറ്റര്‍; സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ നല്‍കണം

ബ്ലൂ ടിക് വേരിഫിക്കേഷന് പുതിയ നിയമവുമായി ട്വിറ്റര്‍; സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ നല്‍കണം

ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയെ പോലെ ട്വിറ്ററിനും ബ്ലൂ ടിക് വേരിഫിക്കേഷനുണ്ടായിരുന്നു.എന്നല്‍ 199 ദശലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളില്‍ 360,000 അക്കൗണ്ടുകള്‍ മാത്രമാണ് ഇതുവരെ ട്വിറ്റര്‍ വൈരിഫൈ ചെയ്തിട്ടുള്ളത്. പിന്നീട് ആ സൗകര്യം നിര്‍ത്തിവയ്ക്കുകയും ചെയ്തു.താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന വേരിഫിക്കേഷന്‍ പ്രോസസ് ട്വിറ്റര്‍ പുനരാരംഭിച്ചിരിക്കുകയാണ്.

സ്ഥിരീകരണ പരിപാടി ഏകപക്ഷീയവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണെന്ന വിമര്‍ശനത്തെത്തുടര്‍ന്നായിരുന്നു
2017 ല്‍ ട്വിറ്റര്‍ വേരിഫിക്കേഷന്‍ നിര്‍ത്തിയത്. എന്നാലിപ്പോള്‍ മൂന്ന് വര്‍ഷത്തെ ഫ്രീസിനുശേഷം തങ്ങളുടെ സൈറ്റിലെ ശ്രദ്ധേയരായ ആളുകള്‍ക്ക് നീല ടിക്ക് മാര്‍ക്ക് നല്‍കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതായി ട്വിറ്റര്‍ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.

ടിക് ലഭിക്കണമെങ്കില്‍ :

 1. നിങ്ങള്‍ ഇവയിലേതെങ്കിലും ആയിരിക്കണം: സര്‍ക്കാര്‍, കമ്പനികള്‍,ബ്രാന്‍ഡുകള്‍, ഓര്‍ഗനൈസേഷനുകള്‍, വാര്‍ത്താ ഔട്ട്‌ലെറ്റുകള്‍, പത്രപ്രവര്‍ത്തകര്‍, വിനോദം, കായികം,ഗെയിമിംഗ്, പ്രവര്‍ത്തകര്‍, സംഘാടകര്‍, മറ്റ് സ്വാധീനമുള്ള വ്യക്തികള്‍.

2021 അവസാനത്തോടെ ശാസ്ത്രജ്ഞര്‍, അക്കാദമിക്, മതനേതാക്കള്‍ എന്നിവര്‍ക്കായി ട്വിറ്റര്‍
ചില വിഭാഗങ്ങള്‍ കൂടെ ഉള്‍പ്പെടുത്താനും ആസൂത്രണം ചെയ്യുന്നു.

 1. ആക്റ്റീവ് ആകണം: നിങ്ങളുടെ അക്കൗണ്ട് കഴിഞ്ഞ ആറുമാസമായി സജീവമായിരിക്കണം.
 2. നിയമം പാലിക്കണം: നിങ്ങള്‍ ആക്റ്റീവ് ആയിരുന്നാലും ട്വിറ്ററിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചവരായിരിക്കണം. ട്വിറ്റര്‍ ഏതെങ്കിലും കാരണവശാല്‍ താല്‍ക്കാലിക പൂട്ടലിനെങ്കിലും (ബാന്‍) നിങ്ങളുടെ അക്കൗണ്ടിനെ വിധേയരാക്കിയിട്ടുണ്ടാകാന്‍ പാടില്ല.
 3. പ്രൊഫൈല്‍ സര്‍ക്കാര്‍ ഐഡികളുമായി ഒത്തുപോകുന്ന യഥാര്‍ത്ഥ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ടായിരിക്കണം

ബ്ലൂ ടിക്കിനായി അപേക്ഷിക്കാം

 1. യോഗ്യരായ എല്ലാ ട്വിറ്റര്‍ ഉപയോക്താക്കളും അടുത്ത കുറച്ച് ആഴ്ചകളില്‍ ‘അക്കൗണ്ട് സെറ്റിംഗ്സ്
  ടാബിലെ പുതിയ വേരിഫിക്കേഷന്‍ ആപ്ലിക്കേഷന്‍ കാണാന്‍ കഴിയും.
 2. തുടര്‍ന്ന് ഗവണ്‍മെന്റ് അംഗീകൃത ഫോട്ടോ ഐഡികാര്‍ഡ്(ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ
  പോലുള്ളവ) അപ്ലോഡ് ചെയ്യണം. ഇതിനായി ഒരു ലിങ്ക് നല്‍കും. ഒറിജിനല്‍ ഇമെയ്ല്‍ ഐഡി, ബ്രാന്‍ഡുകളോ സ്ഥാപനങ്ങളോ ബിസിനസോ ആയാല്‍ അതിന്റെ ഔദ്യോഗിക വെബൈസൈറ്റ് എന്നിവയും നല്‍കണമെന്നാണ് വിവരം.
 3. ആപ്ലിക്കേഷന്‍ അംഗീകരിക്കപ്പെട്ടാല്‍ ട്വിറ്റര്‍ നിങ്ങളുടെ പ്രൊഫൈലില്‍ നീല ബാഡ്ജ് കാണിക്കാന്‍ തുടങ്ങും. ബാഡ്ജ് നിരസിച്ച 30 ദിവസത്തിന് ശേഷം നിങ്ങള്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ കഴിയും.
 4. റോബോട്ടുകളാകില്ല, വ്യക്തികളായിരിക്കും ഇത് റിവ്യൂ ചെയ്യുക എന്നാണ് ട്വിറ്റര്‍ നല്‍കുന്ന വിവരം
Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *