2021 ല്‍ ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കുന്ന മികച്ച ഇലക്ട്രിക് കാറുകള്‍

2021 ല്‍ ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കുന്ന മികച്ച ഇലക്ട്രിക് കാറുകള്‍

ഭാവിയില്‍ വാഹന വിപണി കീഴടക്കാന്‍ പോകുന്നത് ഇലക്ട്രിക് കാറുകളാണ് എന്ന് തിരിച്ചറിഞ്ഞതോടെ വാഹന നിര്‍മ്മാതാക്കളില്‍ പലരും ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിലേയ്ക്ക് തിരിഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാണ്. മാത്രമല്ല കൂടുതല്‍ കാലം നീണ്ടു നില്‍ക്കുകയും ചെയ്യും. ലോകം ഒരു ആഗോള മഹാമാരിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും പല പ്രമുഖ വാഹന കമ്പനികളും അവരുടെ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.

ഓഡി ഇ-ട്രോണ്‍

ആഡംബര കാര്‍ നിര്‍മ്മാണ കമ്പനിയായ ഓഡി 2021ല്‍ ഇ-ട്രോണിനൊപ്പം ഇ-ട്രോണ്‍ സ്പോര്‍ട്ബാക്കും വിപണിയിലെത്തിക്കുന്നതായി സ്ഥിരീകരിച്ചു. ഓഡിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ലോഞ്ചാണിത്. ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 95 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള കാര്‍ സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് എട്ടര മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും.

മഹീന്ദ്ര eKUV100

ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനമായ eKUV100ന്റെ വില ഓട്ടോ എക്‌സ്‌പോ 2020ല്‍ പ്രഖ്യാപിച്ചിരുന്നു. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന കാറിന്റെ എക്‌സ്‌ഷോറൂം വില 8.25 ലക്ഷം രൂപയാണ്. 53 ബിഎച്ച്പി കരുത്തും 120 എന്‍എം പീക്ക് ടോര്‍ക്കും 40 കിലോവാട്ട് വൈദ്യുതിയുമാണ് കാറിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ കാറില്‍ 120 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും.

മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ്

കഴിഞ്ഞ മാസം പുറത്തിറക്കിയ വാഹനം മെഴ്സിഡസ് ബെന്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലിസ്റ്റു ചെയ്തിട്ടുണ്ട്. ഫാന്‍സി ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. പുതിയ മെഴ്സിഡസ് ബെന്‍സിന്റെ ഇക്യുഎസ് 450+, ഇക്യുഎസ് 580 എന്നിങ്ങനെ രണ്ട് മോഡലുകളില്‍ ലഭ്യമാകും.

പോര്‍ഷെ ടെയ്കാന്‍

ആഡംബര ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോര്‍ഷെയുടെ വരാനിരിക്കുന്ന ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ വാങ്ങാം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ കാറില്‍ ഒറ്റ റീച്ചാര്‍ജില്‍ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാം.

ടാറ്റ ആള്‍ട്രോസ് ഇവി

2019ലെ ജനീവ മോട്ടോര്‍ ഷോയിലാണ് ആള്‍ട്രോസ് ഇവി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. എജൈല്‍ ലൈറ്റ് ഫ്‌ലെക്‌സിബിള്‍ അഡ്വാന്‍സ്ഡ് (ആല്‍ഫ) വിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ്. കൂടാതെ ഐപി 67 സര്‍ട്ടിഫിക്കേഷനോടുകൂടിയ ലിഥിയം അയണ്‍ ബാറ്ററിയാണ് കാറിന്റെ മറ്റൊരു പ്രത്യേകത.

ടെസ്ല മോഡല്‍ 3

ഇന്ത്യയില്‍ ലഭ്യമാക്കുന്ന ടെസ്ലയുടെ ആദ്യത്തെ ഇലക്ട്രിക് കാറാണിത്. ബ്രാന്‍ഡിന്റെ ഇന്ത്യാ ആസ്ഥാനം മുംബൈ ആയിരിക്കും. ഉല്‍പാദനം കര്‍ണാടകയിലായിരിക്കും കേന്ദ്രീകരിക്കുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറിന് ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകും.

വോള്‍വോ എക്‌സ് സി 40 റീചാര്‍ജ്

വോള്‍വോ എക്‌സ് സി 40 റീചാര്‍ജിന്റെ ഡെലിവറി 2021 ഒക്ടോബര്‍ മുതല്‍ ആരംഭിക്കുമെന്നാണ് വിവരം. 402 ബിഎച്ച്പി കരുത്തും 660 എന്‍എം പീക്ക് ടോര്‍ക്കുമാണ് കാറിന്റെ പ്രത്യേകത. കാറിന് 4.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *