അടുത്ത മൂന്ന് ദിവസത്തേക്ക് എസ്ബിഐ നെറ്റ് ബാങ്കിങും യോനോ സേവനങ്ങളും ലഭ്യമാകില്ല

അടുത്ത മൂന്ന് ദിവസത്തേക്ക് എസ്ബിഐ നെറ്റ് ബാങ്കിങും യോനോ സേവനങ്ങളും ലഭ്യമാകില്ല

കൊച്ചി: അടുത്ത മൂന്ന് ദിവസത്തേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമായേക്കില്ല. ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്ഫോമുകളുടെ ഷെഡ്യൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനാലാണ് സേവനങ്ങള്‍ തടസ്സപ്പെടുകയെന്ന് എസ്ബിഐ അറിയിച്ചു.

3 ദിവസത്തേക്ക് എസ്ബിഐ നെറ്റ് ബാങ്കിങും യോനോ സേവനങ്ങളും ലഭിച്ചേക്കില്ല.മെയ് 21 രാത്രി 10.45നും മെയ് 22 പുലര്‍ച്ചെ 1.15നും ഇടയിലും മെയ് 23 പുലര്‍ച്ചെ 2.40നും രാവിലെ 06.10നും ഇടയിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുകയെന്ന് എസ്ബിഐ ട്വിറ്ററില്‍ പറഞ്ഞു. ഈ സമയത്തിനിടെ ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ,യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ ലഭ്യമാകില്ല. മികച്ച ബാങ്കിങ് അനുഭവം ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കള്‍ തങ്ങളോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ബാങ്ക് ട്വീറ്റ് ചെയ്തു.

ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെടുന്ന തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ നടക്കുകയാണെങ്കില്‍ എസ്ബിഐ അത് മുന്‍കൂട്ടി ഉപഭോക്താക്കളെ അറിയിക്കാറുണ്ട്. ഇതിലൂടെ ഉപഭോക്താക്കല്‍ക്ക് അവരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ സാധിക്കും. കഴിഞ്ഞ മാസം ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്ഫോമുകളായ യോനോ, യോനോ ലൈറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) എന്നിവ അറ്റകുറ്റപ്പണി മൂലം തടസ്സപ്പെട്ടിരുന്നു.

രാജ്യത്താകമാനം 22,000 ശാഖകളും 57,889 ലധികം എടിഎമ്മുകളുമുള്ള ഏറ്റവും വലിയ ശൃംഖലയാണ് എസ്ബിഐ. 2020 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 8.5 കോടി ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോക്താക്കളാണ് എസ്ബിഐയ്ക്കുള്ളത്. കൂടാതെ 1.9 കോടി ഉപയോക്താക്കളാണ് ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് സേവനം പ്രയോജനപ്പെടുത്തുന്നത്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *