കെ -ഡിസ്‌ക് കിഫ്ബിയെക്കാള്‍ പ്രാധാന്യം നേടിയേക്കുമെന്ന് വിലയിരുത്തല്‍

കെ -ഡിസ്‌ക് കിഫ്ബിയെക്കാള്‍ പ്രാധാന്യം നേടിയേക്കുമെന്ന് വിലയിരുത്തല്‍

നൈപുണ്യ വികസനം ഉറപ്പുനല്‍കുന്ന ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആദ്യമായി സൃഷ്ടിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.കെ -ഡിസ്‌ക് കിഫ്ബിയെക്കാള്‍ പ്രാധാന്യം നേടിയേക്കുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കിഫ്ബിയാണ് ആധിപത്യം പുലര്‍ത്തിയിരുന്നത്. എന്നാല്‍, രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ കിഫ്ബിക്ക് തുല്യമായോ അല്ലെങ്കില്‍ കിഫ്ബിയെക്കാള്‍ പ്രാധാന്യത്തോടെയോ ഉയര്‍ന്നുവരാന്‍ സാധ്യതയുളള സ്ഥാപനം കേരള ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (കെ-ഡിസ്‌ക്) ആയിരിക്കും. സംസ്ഥാനത്തിന്റെ നൈപുണ്യ വികസന പരിപാടികള്‍ ഏകോപിപ്പിക്കുകയും തൊഴിലവസര സൃഷ്ടിയില്‍ പ്രധാന പങ്കും ഈ സ്ഥാപനത്തിനാകും.

വര്‍ക്ക് ഫ്രം ഹോം (ഡബ്ല്യുഎഫ്എച്ച്) ആശയം ലോകമെമ്പാടും ശക്തി പ്രാപിക്കുമ്പോള്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗപ്രദമാകും. യോഗ്യത വിലയിരുത്തലിന്റെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്ലാറ്റ്‌ഫോമുകളുടെ പ്ലാറ്റ്‌ഫോം സ്ഥാപിക്കുക എന്നതാണ് കെ-ഡിസ്‌കിന്റെ മൊത്തത്തിലുള്ള ലക്ഷ്യം.

കഴിവുകളുടെ റേറ്റിംഗ്, ലഭ്യമായ തൊഴില്‍ പ്രൊഫൈലുകളും വര്‍ക്ക് പ്രൊഫൈലുകളും ഉപയോഗിച്ച് തൊഴിലന്വേഷകരുടെയും തൊഴിലുടമകളുടെയും ആവശ്യകതകളുമായി പൊരുത്തപ്പെടുന്നതും സാമൂഹ്യ സുരക്ഷയും ബെഞ്ചിംഗ് പിന്തുണയും ഉള്‍പ്പെടുന്ന വിജ്ഞാന തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടുളള ആവശ്യമായ ഇടപെടലുകളും സ്ഥാപനം ഉറപ്പാക്കുന്നു.

തൊഴിലുകളും തൊഴില്‍ നല്‍കുന്നവരുമായും പങ്കാളിത്തം സ്ഥാപിക്കാന്‍ കെ-ഡിസ്‌ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഡബ്ല്യുഎഫ്എച്ച് ആശയം മുതലാക്കാനും ഇവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തിന് ഒരു വര്‍ഷ കാലയളവുളള വിന്‍ഡോയുണ്ട്.

കേരളം ടെക്‌നോപാര്‍ക്ക് ആരംഭിച്ചെങ്കിലും ആദ്യത്തെ ഐടി വിപ്ലവം നഷ്ടമായതിനാല്‍, തൊഴില്‍ വിപണിയില്‍ ഇപ്പോള്‍ ഒരു വലിയ വിള്ളലുണ്ടെന്ന് കണക്കാക്കി, കേരളം ആ മേഖലയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ഉപകരണങ്ങള്‍ വാങ്ങുന്ന ആളുകള്‍ക്ക് സൗജന്യമായി ക്രെഡിറ്റ് നല്‍കാനും വര്‍ക്ക് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുമാണ് പദ്ധതി.

കെ-ഫോണിന്റെ ഇന്റര്‍നെറ്റ് സൂപ്പര്‍ഹൈവേ പോലുള്ള അടിസ്ഥാന സൗകര്യങ്ങളോടെ, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന് 20 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് പോലുള്ള പങ്കാളികള്‍ക്കൊപ്പം, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി, ഐസിടി അക്കാദമി, കൂടാതെ മറ്റ് നിരവധി അക്കാദമിക് ഗവേഷണ പരിശീലന സ്ഥാപനങ്ങള്‍ കെ-ഡിസ്‌കിന് പങ്കാളികളായുണ്ട്, ആഗോള വിപണിയിലെ തൊഴില്‍ ആവശ്യങ്ങളുമായി കേരളത്തിലെ വിജ്ഞാന തൊഴിലാളികളുടെ കഴിവുകളും തൊഴില്‍ നൈപുണ്യവും പൊരുത്തപ്പെടുത്തുന്നതിനുള്ള ഒരു വേദി വികസിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട് .

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *