ജ്വല്ലറി മാറുന്നതനുസരിച്ച് സ്വര്‍ണ്ണവില മാറുന്നതിന്റെ കാരണങ്ങള്‍

ജ്വല്ലറി മാറുന്നതനുസരിച്ച് സ്വര്‍ണ്ണവില മാറുന്നതിന്റെ കാരണങ്ങള്‍

സ്വര്‍ണ്ണം എല്ലാവര്‍ക്കും ഒരുപോലെ പ്രിയമുള്ള വസ്തുവാണ്. സ്വര്‍ണ്ണത്തിന് മേലുള്ള നിക്ഷേപം ഒരിക്കലും വിഫലമാവില്ല അതൊരു സുരക്ഷിത നിക്ഷേപം ആണെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. മാത്രമല്ല സ്വര്‍ണം ജ്വല്ലറിയില്‍ പോയി വാങ്ങണം എന്നുള്ളവരാണ് ഭൂരിഭാഗം പേരും. സ്വര്‍ണം വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ അതിനായി ഇന്നത്തെ സ്വര്‍ണ വിലയും നോക്കി സ്വര്‍ണക്കടയിലേക്കു പോകുന്നവര്‍ കൈയിലുള്ള പണത്തിനനുസരിച്ച് എത്ര സ്വര്‍ണം ലഭിക്കും എന്ന് ധാരണയുണ്ടാക്കേണ്ടത് അത്യാവശ്യമാണ്.

ജ്വല്ലറി മാറുന്നതനുസരിച്ച് സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടാകുന്നു അതെങ്ങനെയെന്നും, വില കണക്കാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ജ്വല്ലറി അനുസരിച്ച് വിലയില്‍ വ്യത്യാസം ഉണ്ടാകും .സാധാരണഗതിയില്‍ ജ്വല്ലറിയില്‍ ആഭരണങ്ങളുടെ വില കണക്കാക്കുന്നത് നിലവിലെ സ്വര്‍ണ വില, പരിശുദ്ധി, ചാര്‍ജ്, സ്വര്‍ണ്ണത്തിന്റെ തൂക്കം, ജിഎസ്ടി എന്നിവ അടിസ്ഥാനമാക്കിയാണ്.ഒപ്പം ആഭരണങ്ങളുടെ നിര്‍മാണ രീതി, ഫിനിഷിങ്, അതിന്റെ ഡിസൈന്‍, കൊത്ത് പണികള്‍,അലങ്കാരപണികള്‍, ആഭരണത്തില്‍ ഉള്‍പ്പെട്ട കല്ലുകള്‍ എന്നിവയെ ആശ്രയിച്ചും വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു.എന്നാല്‍ ചില ജ്വല്ലറികളെങ്കിലും നൂല്, അരക്ക്, കല്ല് തുടങ്ങിയവയുടെ ഭാരത്തിന്റെ ഒരു വിഹിതമെങ്കിലും യഥാര്‍ത ഭാരമായി കൂട്ടി അതിനനുസരിച്ച് വില കണക്കാക്കാറുണ്ട്.അത്തരമൊരു സാഹചര്യത്തില്‍ തെറ്റായ കണക്കുകൂട്ടല്‍ കാരണം നിങ്ങള്‍ക്ക് നഷ്ടമുണ്ടാകാം. അതിനാല്‍ തൂക്കത്തിലും പരിശുദ്ധിയിലുമൊക്ക നിങ്ങള്‍ക്ക് വിശ്വാസമുള്ള ജ്വല്ലറികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.ജ്വല്ലറികളില്‍ പ്രധാനമായും പരിഗണിക്കുന്ന പ്രൈസ് കാല്‍ക്കുലേഷന്‍ ചാര്‍ട്ട് ഇപ്രകാരം ആണ്.
*ഏകദേശ നിര്‍മ്മാണ നിരക്ക് (Approximate making charge ) ഇത് സാധാരണയായി അതാത് ദിവസത്തെ
ആഭരണ വിലയുടെ 10ശതമാനം മുതല്‍ 35 ശതമാനം വരെ ഈടാക്കുന്നുണ്ട്.

*ആകെ നല്‍കേണ്ട നികുതി തുക ( Total Taxable Amount ) ഇത് സ്വര്‍ണ വിലയുടെ ഏകദേശ നിര്‍മ്മാണ നിരക്കിന്റെ 10% കൂട്ടിയാല്‍ കിട്ടുന്ന തുക ആണ്.

*ജിഎസ്ടി 3%…

ഇത് മൂന്നും കൂടി കണക്കാക്കിയാണ് ആഭരണ വില നിശ്ചയിക്കുന്നത്.ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, പത്രത്തിലെ സ്വര്‍ണ വില തലേ ദിവസത്തേതായിരിക്കും.അതിനാല്‍ സ്വര്‍ണം വാങ്ങാനുദ്ദേശിക്കുന്നവര്‍ ജ്വല്ലറിയില്‍ പോകും മുമ്പ് ഓണ്‍ലൈനില്‍ നോക്കിയാല്‍ അന്നത്തെ വില എത്രയാണെന്നറിയാനാകും.

ആഭരണങ്ങള്‍ക്കും നിക്ഷേപ ആവശ്യങ്ങള്‍ക്കുമായി സ്വര്‍ണം വാങ്ങുമ്പോള്‍, സ്വര്‍ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) മുദ്രയോ, 22 കാരറ്റ് മുദ്രയോ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കേണ്ടതാണ്. 2021 ജൂണ്‍ മാസം മുതല്‍ രാജ്യത്ത് BIS ഹാള്‍ മാര്‍ക്ക്ഡ് സ്വര്‍ണം മാത്രമേ വില്‍ക്കാന്‍ പാടുള്ളു എന്ന് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയിട്ടുണ്ട്.അല്ലാതെ നടത്തുന്ന എല്ലാ വില്പനയും നിയമ പ്രകാരം കുറ്റകരവുമാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *