കോവിഡില്‍ കുടിങ്ങി വന്‍കിട ബ്രാന്‍ഡുകളും

കോവിഡില്‍ കുടിങ്ങി വന്‍കിട ബ്രാന്‍ഡുകളും

സാധാരണക്കാര്‍ മാത്രമല്ല ഇന്ത്യയിലെ വന്‍കിട ഇലക്ട്രോണിക് ബ്രാന്‍ഡുകളും കൊവിഡിനെ മറികടക്കാന്‍ പെടാപ്പാട്‌പെടുകയാണ് . രണ്ടാം കൊവിഡ് തരംഗത്തില്‍ വില്‍പ്പന ഇടിവ് ഭീകരമായതാണ് കാരണം. മിക്ക സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ വില്‍പ്പന ഉള്‍പ്പെടെ കുത്തനെ ഇടിഞ്ഞിട്ടുണ്ട്. സാംസങ്, എല്‍ജി, വിവോ, ഗോദ്‌റെജ് തുടങ്ങി വന്‍കിട ബ്രാന്‍ഡുകള്‍ക്കെല്ലാമുണ്ട് ഈ തിരിച്ചടി.
ആഗോള തലത്തില്‍ ആപ്പിളിനുള്‍പ്പെടെ വില്‍പ്പന ഇടിവുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും എല്ലാം വില്‍പന തകര്‍ച്ചയിലേക്ക് നയിക്കുന്നുണ്ട്. ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷമായപ്പോള്‍, എല്‍ജി, പാനാസോണിക്, വിവോ, ഓപ്പോ, ഗോദ്റെജ് തുടങ്ങിയ മുന്‍നിര ഇലക്ട്രോണിക് കമ്പനികള്‍ എല്ലാം തന്നെ പ്രതിസന്ധിയില്‍ ആയി.

ആപ്പിള്‍, സാംസങ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും ഘടകങ്ങളും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഉത്പാദനം മൊത്തം ഉല്‍പാദനത്തിന്റെ 25-40 ശതമാനം മാത്രം. സാംസങ് ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് പ്ലാന്റ് തുറക്കുന്നത് . ആഗോളതലത്തിലെ ഡിമാന്‍ഡ് കണക്കിലെടുത്ത് മാത്രമാണ് ഉത്പാദനം. എല്‍ജിയുടെയും ഉത്പാദനം ഇങ്ങനെ തന്നെ.

മെയ് അവസാനം വരെ പ്ലാന്റുകള്‍ അടച്ചുപൂട്ടുന്നതായി ചൈനീസ് കമ്പനിയ ഹയര്‍ പ്രഖ്യാപിച്ചിരുന്നു. നിരവധി ജീവനക്കാര്‍ രോഗികളാകുകയും മറ്റുള്ളവര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നേരിടുകയും ചെയ്തതിനെ തുടര്‍ന്നാണിത്. ഡിക്‌സണ്‍, പാനസോണിക് എന്നിവയുള്‍പ്പെടെ മറ്റ് കമ്പനിളും കുറഞ്ഞ ശേഷിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *