പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയെ മറികടന്ന് ബംഗ്ലാദേശ്

പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയെ മറികടന്ന് ബംഗ്ലാദേശ്

പ്രതിശീര്‍ഷ വരുമാനത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്നു . 2,227 ഡോളറാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബംഗ്ലാദേശിന്റെ പ്രതിശീര്‍ഷ വരുമാനം. ഏകദേശം 1,62,192.86 രൂപ വരുമിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 2,064 ഡോളര്‍ ആയിരുന്നു. ഒന്‍പത് ശതമാനം ആണ് വര്‍ധന.

കൊവിഡ് പ്രതിസന്ധി മൂലമുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ ബാധിച്ചതോടെ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം ഇടിഞ്ഞു. ഇതേ കാലയളവില്‍ ഇന്ത്യയുടെ ആളോഹരി വരുമാനം 1,947.417 ഡോളറാണ്. ഏകദേശം 1,41,778 രൂപയാണിത്.

1971 ല്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളില്‍ ഒന്നായിരുന്നു ബംഗ്ലാദേശ്. സാങ്കേതികമായി ഇപ്പോള്‍ ബംഗ്ലാദേശ് പൗരന്മാര്‍ ഇന്ത്യന്‍ പൗരന്മാരേക്കാള്‍ സമ്പന്നരായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. അഞ്ച് പതിറ്റാണ്ടായി ദാരിദ്ര്യത്തിന് എതിരെയുള്ള ബംഗ്ലാദേശിന്റെ പോരാട്ടമാണ് ഫലം കണ്ടത്.

പ്രതിശീര്‍ഷ വരുമാനത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്ന് കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര നാണ്യ നിധി പ്രവചിച്ചിരുന്നു. ഈ പ്രവചനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. അതേസമയം പണത്തിന്റെ ക്രയശേഷി ഉള്‍പ്പെടെ താരതമ്യം ചെയ്യുമ്പോള്‍ ബംഗ്ലാദേശിന്റെതിനേക്കാള്‍ ഉയര്‍ന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *