അനാവശ്യ ചെലവുകള്‍ കുറച്ചും മനോഹരമായ ഇന്റീരിയറോടെയും വീട് നിര്‍മിക്കാനുള്ള മാര്‍ഗങ്ങള്‍ – വാലന്‍ഫോര്‍ഡ് ഗ്രൂപ്പ് ഡയറക്ടറും കണ്‍സ്ട്രക്ഷന്‍ കണ്‍സള്‍ട്ടന്റുമായ സഞ്ജു സുരേന്ദ്രന്‍ വിശദീകരിക്കുന്നു

അനാവശ്യ ചെലവുകള്‍ കുറച്ചും മനോഹരമായ ഇന്റീരിയറോടെയും വീട് നിര്‍മിക്കാനുള്ള മാര്‍ഗങ്ങള്‍ –  വാലന്‍ഫോര്‍ഡ് ഗ്രൂപ്പ് ഡയറക്ടറും കണ്‍സ്ട്രക്ഷന്‍ കണ്‍സള്‍ട്ടന്റുമായ സഞ്ജു സുരേന്ദ്രന്‍ വിശദീകരിക്കുന്നു

എല്ലാവരുടേയും അഭിലാഷമാണ് ഒരു സ്വപ്‌ന ഭവനം. സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ നമ്മള്‍ സ്വപ്നം കാണുന്നത് പോലെ നിസാരമല്ല വീട് നിര്‍മ്മാണം. വീട് പണി ആരംഭിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ വിചാരിച്ചതിലും കൂടുതല്‍ ചിലവ് വരുന്നു. പലരും ഭവന വായ്പകള്‍ പോലുളള മാര്‍ഗങ്ങളിലൂടെ ആണ് വീട് പണി ആരംഭിക്കുന്നത്. നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ കണക്ക് കൂട്ടുന്ന ബജറ്റിന് മുകളിലേക്ക് ചിലവ് പോകാറുണ്ട്. അതുകൊണ്ട് തന്നെ ഓരോ വ്യക്തിയുടെയും ജീവിതത്തിലെ വലിയ നിക്ഷേപമാണ് വീട്. നിങ്ങളുടെ വീട് നിര്‍മ്മിക്കുമ്പോള്‍ ചെലവ് എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുള്ള ചില ടിപ്പുകള്‍ പങ്കുവയ്ക്കുകയാണ് പ്രശസ്ത കണ്‍സ്ട്രക്ഷന്‍ കണ്‍സള്‍ട്ടന്റും വാലന്‍ഫോര്‍ഡ് ഗ്രൂപ്പിന്റെ ഡയറക്ടറുമായ സഞ്ജു സുരേന്ദ്രന്‍. ഗുണനിലവാരമുളള മെറ്റീരിയല്‍ ഉപയോഗിച്ച് കുറഞ്ഞ ചിലവില്‍ വീട് നിര്‍മ്മാണം സാധ്യമാണെന്ന് അദ്ദേഹം പറയുന്നു.

പ്ലോട്ട് തിരഞ്ഞെടുക്കല്‍
ഈ പ്രക്രിയ വളരെ ഗൗരവമായി കാണേണ്ടതാണ്. എല്ലായ്പ്പോഴും വാഹനം എത്തിച്ചേരുന്ന ഒരു സ്ഥലം തിരഞ്ഞെടുക്കണം. നിര്‍മ്മാണ ആവശ്യത്തിനുളള വസ്തുക്കള്‍ വീട് പണിയുന്ന സ്ഥലത്ത് തന്നെ ഇറക്കാന്‍ കഴിയുന്ന രീതിയില്‍ വാഹനം എത്തിച്ചേരുമെങ്കില്‍ ലോഡിങ്ങ്, അണ്‍ലോഡിങ്ങ് ചെലവ് കുറയ്ക്കാനാകും. അല്ലാത്തപക്ഷം നിര്‍മ്മാണ സാമഗ്രികളുടെ ലോഡിങ്, അണ്‍ലോഡിംഗ് ചെലവ് വളരെ ഉയര്‍ന്നേക്കും.

വൈദ്യുതിയും വെളളവും
നിങ്ങള്‍ വീട് വയ്ക്കാനായി കണ്ടെത്തുന്ന സ്ഥലത്ത് വൈദ്യുതിയുടെയും വെളളത്തിന്റെയും ലഭ്യത ഉറപ്പ് വരുത്തുക. ഈ സൗകര്യം ഇല്ലാത്ത പ്രദേശമാണെങ്കില്‍ സ്ഥലത്തേക്ക് വൈദ്യുതി എത്തിക്കണമെങ്കില്‍ ഇലക്ട്രിക് പോസ്റ്റ് ഇടുന്നതിനും കേബിള്‍ വലിക്കുന്നതിനും ഒക്കെ നമുക്ക് അധിക ചെലവ് വരുന്നു. അതുപോലെ തന്നെ പ്രാധാന്യമുളള ഒന്നാണ് വെളളവും. നിര്‍മ്മാണ സമയത്ത് നമുക്ക് വെളളം ആവശ്യമാണ്. ഇതും ഉറപ്പുവരുത്തണം.

പ്ലാന്‍
വീട് വയ്ക്കുന്നതിനുമുമ്പ് പ്ലാന്‍ ഉണ്ടാക്കുക എന്നത് വളരെ പ്രധാന്യമുള്ള കാര്യമാണ്. കുടുംബത്തിലെ എല്ലാവരും ചേര്‍ന്നിരുന്നു എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നുളള കാര്യത്തില്‍ വ്യക്തത വരുത്തണം. വീട് നിര്‍മ്മാണം ഏതൊക്കെ വസ്തുക്കള്‍ ഉപയോഗിച്ച് ചെയ്യണം, എത്ര ബജറ്റില്‍ നില്‍ക്കും എന്നിവയിലൊക്കെ വ്യക്തത വരുത്തിയുളള പ്ലാന്‍ ആസൂത്രണം ചെയ്യണം. നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന പ്ലാന്‍ ആയിരിക്കണം. മുറിയുടെ വലിപ്പം, ഡൈനിങ്ങ് ഏരിയകള്‍, ലിവിംഗ് റൂം, അടുക്കള, ആവശ്യമായ സോക്കറ്റ്, സ്വിച്ച് എന്നിവ എവിടെ വേണമെന്നു അടയാളപ്പെടുത്തുക. പ്ലാന്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ നിര്‍മ്മാണ സമയത്ത് അതില്‍ മാറ്റം വരുത്തരുത്. നിങ്ങളുടെ പ്ലാനും, ബജറ്റും മാറ്റിക്കൊണ്ടുളള ഏതു കാര്യവും നിര്‍മ്മാണ ചെലവ് വര്‍ധിപ്പിക്കും.

ബേസ്മെന്റ്
ഒരു വീടിന്റെ നിര്‍മ്മാണ വേളയില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിന്റെ ബേസ്മെന്റ്(അടിത്തറ)ആണ്. ഓരോ വീടിന്റെയും ശക്തി അതിന്റെ ബേസ്മെന്റിനെ ആശ്രയിച്ചിരിക്കുന്നതിനാല്‍ അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ല. നിങ്ങളുടെ വീടിന് അനുയോജ്യമായ അടിത്തറ കണ്ടെത്താന്‍ ആദ്യം അവിടുത്തെ മണ്ണിനെ തിരിച്ചറിയണം. അത് കോളം ഫൂട്ടിംഗ് അല്ലെങ്കില്‍ കല്ലു കെട്ടിവച്ചുളള റബിള്‍ മേസിനറി ഫൂട്ടിംഗ് ഉപയോഗിക്കാം. കോളം ഫൂട്ടിംഗിന് ചെലവ് അല്പം കൂടും.

സ്ട്രക്ചറല്‍ വര്‍ക്കും നിര്‍മ്മാണ സാമഗ്രികളുടെ തിരഞ്ഞെടുപ്പും
കല്ല്, ബ്രിക്സ്, ചെങ്കല്ല് എന്നിവ പോലുളളവ വച്ച് കെട്ടി പ്ലാസ്റ്റര്‍ ചെയ്യുന്നതാണ് സ്ട്രക്ചറല്‍ വര്‍ക്കില്‍ വരുന്നത്. ഈ ഘട്ടത്തില്‍ നമുക്ക് ഒരുപാട് ചെലവ് വരുന്നു. ചുടുകട്ട, സോളിഡ് ബ്ലോക്ക്, ആഷ്ഫ്ളൈ, എഎസി ബ്ലോക്ക് എന്നിവ ഇപ്പോള്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴത്തെ ട്രെന്‍ഡുകള്‍ അറിയാവുന്ന, എവിടെ ചെലവ് കുറയക്കാന്‍ കഴിയുമെന്ന് നമുക്ക് വ്യക്തമായി നിര്‍ദ്ദേശം തരാന്‍ കഴിയുന്ന പ്രൊഫഷണലായിട്ടുളളവരെ നിര്‍മ്മാണ ജോലികള്‍ ഏല്‍പ്പിക്കുന്നതാണ് നല്ലത്. നമ്മുടെ വീടിന് അനുയോജ്യമായ രീതിയില്‍ ചുവന്ന ഇഷ്ടിക മുതല്‍ സോളിഡ് ബ്ലോക്ക് വരെയും എഎസി ബ്ലോക്ക് മുതല്‍ ആഷ് ഫ്ളൈ ബ്ലോക്ക് വരെയും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് വാലന്‍ഫോര്‍ഡുമായി ബന്ധപ്പെടാവുന്നതാണ്. നിങ്ങള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ നല്‍കുന്നതാണ്.

വാള്‍ ഏരിയ കുറച്ച് കഴിഞ്ഞാല്‍ അകത്തളങ്ങളില്‍ കൂടുതല്‍ സ്ഥലം ലഭിക്കും. ഭിത്തി കുറയ്ക്കുന്നതിലൂടെ ഇതിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കളും ലേബര്‍ കോസ്റ്റും കുറയ്ക്കാം. പ്രകൃതിദത്തമായ വെളിച്ചം വീടിനുളളില്‍ ലഭിക്കുമെന്നതിനാല്‍ വൈദ്യുതി ചെലവ് കുറയ്ക്കാം. വീടിന്റെ ആകൃതിയും നിര്‍മ്മാണ ചെലവില്‍ പ്രധാന പങ്കുവഹിക്കുന്നു. വീടിന്റെ വലിപ്പം വര്‍ധിക്കുമ്പോള്‍ ഉപരിതല വിസ്തീര്‍ണ്ണവും ആന്ത്യന്തികമായി നിര്‍മ്മാണ ചെലവും വര്‍ധിപ്പിക്കുന്നു. തടി വീട്ടിലേക്ക് ആവശ്യമില്ലെങ്കില്‍ ഒഴിവാക്കുക. തടിക്ക് ബദലായി നിരവധി വസ്തുക്കള്‍ ഇന്ന് ലഭ്യമാണ്. ഇതിന് പകരമായി നിങ്ങളുടെ വീടിന് സുരക്ഷിതമായ സ്റ്റീല്‍ വാതിലുകളും ഫ്രെയിമുകളും ഉപയോഗിക്കാം. ഇത് തടിയേക്കാള്‍ കൂടുതല്‍ മനോഹരവുമായിരിക്കും. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാനും ഞങ്ങളെ ബന്ധപ്പെടാം.

ഇന്റീരിയര്‍ ഡിസൈനിങ്ങ്
ഇന്റീരിയര്‍ നിങ്ങളുടെ വീടിന് കൂടുതല്‍ അഴകേകുന്നു. ഇന്റീരിയര്‍ ഡിസൈനിങ്ങിലും ആസൂത്രണം ആവശ്യമാണ്. സ്ട്രക്ച്ചറല്‍ കണ്‍സ്ട്രക്ഷനില്‍ തന്നെ ഇതിനുളള പദ്ധതിയും കൂടി ഉള്‍പ്പെടുത്തണം. ശരിയായ രീതിയില്‍ പ്ലാനിങ്ങ് ഇല്ലെങ്കില്‍ ഇന്റിരീയര്‍ നിങ്ങള്‍ക്കൊരു തലവേദന ആയി മാറും. മികച്ചരീതിയില്‍ ആസൂത്രണം ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ധാരാളം പണം ലാഭിക്കാന്‍ കഴിയും. ഇന്റിരീയറില്‍ സിമന്റ് പ്ലാസ്റ്ററങ്ങിന് പകരം ജിപ്സം പ്ലാസ്റ്ററിങ്ങ് ഉപയോഗിക്കാം. സിമന്റ് പ്ലാസ്റ്ററിങ്ങിനുളള സാമഗ്രികളുടെ ചെലവും ലേബര്‍ കോസ്റ്റും നിര്‍മ്മാണത്തിനുളള സമയവും വളരെ കൂടുതലാണ്. ജിപ്സം പ്ലാസ്റ്ററിങ്ങിന് ചെലവ് വളരെ കുറവാണ്. ഇതിനുളള നിര്‍മ്മാണ ചെലവും ലേബര്‍ കോസ്റ്റും കുറവാണ്. അത് ചെയ്യുന്നതിനുളള സ്‌ക്വയര്‍ ഫീറ്റ് ചെലവും കുറവാണ്. ജിപ്സം പ്ലാസ്റ്ററിങ്ങ് ചൂടിനെ പ്രതിരോധിക്കുന്നതിനൊപ്പം നല്ല ഫിനിഷിങ്ങും ഉണ്ടാകും. ജിപ്സം പ്ലാസ്റ്ററിങ്ങ് ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നീട് പുട്ടിയിടേണ്ട. നേരിട്ട് പെയിന്റ് അടിക്കാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. സീലിങ്ങിലും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വാര്‍പ്പ് കഴിഞ്ഞാല്‍ ഉടനെ പെയിന്റ് അടിക്കുന്നതിന് വേണ്ടി മുകള്‍ ഭാഗത്ത് നമ്മള്‍ സിമന്റ് തേയ്ക്കാറുണ്ട്. സീലിങ്ങ് ചെയ്യുകയാണെങ്കില്‍ അത്തരത്തില്‍ സിമന്റ് തേയ്ക്കേണ്ട ആവശ്യമില്ല. സീലിങ്ങ് ഇട്ട് കഴിഞ്ഞാല്‍ മുകള്‍ഭാഗം കാണാനാകില്ല. അവിടെ പൂശേണ്ട സാമഗ്രികള്‍ ഉള്‍പ്പടെ ലേബര്‍ കോസ്റ്റ് കുറയ്ക്കാം. നിര്‍മ്മാണ വ്യവസായത്തിലെ ഏറ്റവും പുതിയ ട്രെന്‍ഡിനൊപ്പം അപ്‌ഡേറ്റുചെയ്ത പ്രൊഫഷണലുകള്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള നിര്‍മ്മാണ സാങ്കേതികവിദ്യകളെ കുറിച്ച് കാര്യങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാന്‍ സാധ്യമാകൂ. നിങ്ങളുടെ സ്വപ്‌ന ഭവനം ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ ഉപയോഗിച്ചും ഏറ്റവും പുതിയ മെറ്റീരിയല്‍ തെരഞ്ഞെടുപ്പിലൂടെയും നിങ്ങള്‍ക്ക് താങ്ങാനാവുന്നതിലും ചെലവ് കുറഞ്ഞതുമായ ഗുണനിലവാരത്തില്‍ നിര്‍മ്മിക്കാനും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

ലേബര്‍ കോസ്റ്റ് നിര്‍മ്മാണത്തിന്റെ വലിയൊരു ഭാഗമാണ്. അത് എളുപ്പത്തില്‍ കുറയ്ക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ എത്ര ആളുകള്‍ ആവശ്യമാണെന്നും എത്ര സമയം വേണമെന്നും കണക്കാക്കാന്‍ ശ്രമിക്കുക. ഈ രീതിയില്‍ ലേബര്‍ കോസ്റ്റ് കണക്കാക്കിക്കൊണ്ട് നിങ്ങളുടെ ചെലവ് ലാഭിക്കാന്‍ കഴിയും. നിര്‍മ്മാണ ജോലിയ്ക്കായി വിദഗ്ദ്ധ തൊഴിലാളികളെ തെരഞ്ഞെടുക്കേണ്ടതും വളരെ അത്യാവശ്യമാണ്.

ചെലവ് കുറച്ച് വീട് നിര്‍മ്മിക്കുന്നതിനെ കുറിച്ച് വാലന്‍ഫോര്‍ഡ് ഗ്രൂപ്പ് ഡയറക്ടര്‍ സഞ്ജു സുരേന്ദ്രനുമായി സംസാരിക്കുന്നതിന് 8590054265 എന്ന നമ്പരില്‍ ബന്ധപ്പെടാം.
Email : Sanju@wallenfordinteriors.in
Website : www.wallenfordgroup.in

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *