കോവിഡ് ചികിത്സാ കേന്ദ്രത്തിന്‍ സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷന്‍

കോവിഡ് ചികിത്സാ കേന്ദ്രത്തിന്‍ സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷന്‍

തൃശ്ശൂര്‍: രോഗ പ്രതിരോധ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മണപ്പുറം ഫൗണ്ടേഷന്‍. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂരിലെ നാട്ടികയില്‍ പ്രവര്‍ത്തിച്ച് വരുന്ന ലുലു കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മണപ്പുറം ഫിനാന്‍സ് ഒരു ലക്ഷം രൂപ വിലവരുന്ന ആരോഗ്യ ഉപകരണങ്ങള്‍ സംഭാവന ചെയ്തു. സെന്ററിലേക്ക് ആവശ്യമായ സ്ട്രെച്ചറുകള്‍, വീല്‍ ചെയറുകള്‍, ഫാനുകള്‍ തുടങ്ങിയവയാണ് കമ്പനി വിതരണം ചെയ്തത്.

മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ വി പി നന്ദകുമാര്‍ ലുലു സിഎഫ് എല്‍ടിസി അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. കെ രാധാകൃഷ്ണന് അവശ്യോപകരണങ്ങള്‍ കൈമാറി. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ ഉപകരണങ്ങള്‍ ആവശ്യാനുസരണം ട്രീറ്റ്‌മെന്റ് സെന്ററില്‍ എത്തിച്ച് ജനങ്ങള്‍ക്ക് പിന്തുണയായി തുടര്‍ന്നും കൂടെയുണ്ടാകുമെന്ന് മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ വി പി നന്ദകുമാര്‍ പറഞ്ഞു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *