കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പ്രഖ്യാപനം; രാസവള സബ്‌സിഡി നിരക്കില്‍ വന്‍ വര്‍ധന

കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പ്രഖ്യാപനം; രാസവള സബ്‌സിഡി നിരക്കില്‍ വന്‍ വര്‍ധന

കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. രാസവള സബ്‌സിഡി 140% വര്‍ദ്ധിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായത്. 500 രൂപയ്ക്ക് പകരം കര്‍ഷകര്‍ക്ക് ഒരു ബാഗ് ഡിഎപി രാസവളത്തിന് (di-ammonium phosphate) ഇനിമുതല്‍ 1200 രൂപ സബ്‌സിഡിയായി ലഭിക്കും. ഇനിമുതല്‍ ഒരു ബാഗ് ഡിഎപിക്ക് 2400 രൂപയ്ക്ക് പകരം 1200 രൂപയാകും സബ്‌സിഡി കഴിഞ്ഞുളള നിരക്ക്.

ഈ തീരുമാനത്തിലൂടെ രാസവള സബ്‌സിഡി ഇനത്തില്‍ സര്‍ക്കാരിന് ഏകദേശം 14,775 കോടി രൂപ അധികമായി ചെലവഴിക്കേണ്ടി വരും. രാസവള നിരക്ക് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം.

ഡിഎപി രാസവളത്തിലെ പ്രധാന ഘടകമായ ഫോസ്‌ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ അന്താരാഷ്ട്ര വില അടുത്തകാലത്തായി കുതിച്ചുയര്‍ന്നു. ഇതോടെ രാസവളത്തിന്റെയും നിരക്ക് ഉയര്‍ന്നു. കര്‍ഷകരുടെ ക്ഷേമത്തിനായി തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വിലക്കയറ്റത്തിന്റെ ആഘാതം കര്‍ഷകര്‍ക്ക് നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അക്ഷയ ത്രിതിയ ദിനത്തില്‍ പ്രധാനമന്ത്രി-കിസാന്‍ പദ്ധതിക്ക് കീഴിലുള്ള കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 20,667 കോടി രൂപ നേരിട്ട് കൈമാറിയ ശേഷമുളള കര്‍ഷകര്‍ക്കായുളള സര്‍ക്കാരിന്റെ രണ്ടാമത്തെ പ്രധാന തീരുമാനമാണിത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *