ലോക്ഡൗണ്‍ കാലത്ത് വാഹനങ്ങള്‍ ലോക് ആകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലോക്ഡൗണ്‍ കാലത്ത് വാഹനങ്ങള്‍ ലോക് ആകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

2020ലെ ലോക്ഡൗണിന് ശേഷം ഏറെക്കാലം വാഹനം ഓടാതെ കിടന്ന് ബാറ്ററി നിര്‍ജീവമായി പലരുടെയും കീശകീറിയിരുന്ന. ദാ വീണ്ടും ഒരു ലോക്ഡൗണ്‍
കാലത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് അതും എന്നവരെകാണും എന്ന് ഒരു ഉറപ്പും ഇല്ലാത്ത ലോക്ഡൗണ്‍. ഇപ്പോള്‍തന്നെ ശ്രദ്ധിച്ചാല്‍
ലോക്ഡൗണിനു ശേഷം കീശകാലിയാവാതെ വാഹനം ഉപയോഗിക്കാം.

ദീര്‍ഘകാലമായി കാര്‍ പോലുള്ള വാഹനങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുമ്പോള്‍ ഉണ്ടാവുന്ന തകരാറുകള്‍ എങ്ങനെ ഒഴിവാക്കാന്‍ കഴിയുമെന്ന് നോക്കാം.

  • നിരപ്പായ വളരെ സുരക്ഷിതമായിടത്ത് വാഹനം പാര്‍ക്ക് ചെയ്യുക. മഴ ഭീഷണി കൂടെയുള്ളതിനാല്‍ വെള്ളക്കെട്ട് ഉണ്ടാവാത്ത ഇടമാണെന്ന് ഉറപ്പുവരുത്തുക. കൂടാതെ ഭക്ഷണാവശിഷ്ടം ഉള്ളിടത്ത് എലിശല്യം ഉണ്ടാവും അത് ഇല്ല എന്നും ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.
  • പാര്‍ക്കിംഗ് ബ്രേക്ക് അഥവാ ഹാന്റെ ബ്രേക്ക് ഉപയോഗിക്കരുത്. ബ്രേക്ക് ജാം ആവാന്‍ സാധ്യതയുണ്ട്. ഗിയര്‍പോസിഷന്‍ ഇറക്കത്തിലേക്ക് മുന്‍ഭാഗം ഉള്ള വാഹനങ്ങള്‍ക്ക് റിവേഴ്‌സ്ഗിയറും കയറ്റത്തിലേക്കാണ് പാര്‍ക്കിംഗ് എങ്കില്‍ ഫസ്റ്റ് ഗിയറുംമായിരിക്കണം. നിരപ്പായിടത്തു പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ ന്യൂട്രല്‍ ഗിയര്‍ലും ആയിരിക്കണം. മാത്രമല്ല ഏതു പൊസിഷനില്‍ ആണെങ്കിലും കല്ലോ, കട്ടയോ, തടികഷ്ണമോ ഉപയോഗിച്ച് ടയര്‍ സപ്പോര്‍ട്ട് ചെയ്തിരിക്കുകയും വേണം.
  • വാഹനത്തിന്റെ ഉള്‍ഭാഗം നല്ല പോലെ വൃത്തിയാക്കണം കാരണം ഏറെക്കാലം ഉപയോഗിക്കാതിരിക്കുമ്പോള്‍ ഫംഗസ് ബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഡിസിന്‍ഫെക്ടറോ, സാനിറ്റൈസറോ, നേര്‍പ്പിച്ച ഷാംപൂവോ ഉപയോഗിക്കാം. ടച്ച്‌സ്‌ക്രീന്‍ പോലുള്ള ഭാഗത്ത് ഡയറക്ട സ്‌പ്രേ ചെയ്യുന്നതിന് പകരം ടവ്വലിലോ തുണിയിലോ സ്‌പ്രേ ചെയ്തതിനുശേഷം തുടയ്ക്കാം.
  • ടാങ്ക് ഫ്യൂവല്‍ ലൈനിലൂടെ ഈര്‍പ്പം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ കഴിവതും ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചിടുന്നത് നന്നായിരിക്കും. പക്ഷേ ഇപ്പോഴത്തെ ഇന്ധനവിലയില്‍ ഇത് പ്രായോഗികമാണോ എന്ന് ആലോചിക്കണം.
  • ഹെഡ്‌ലൈറ്റ്,ബ്രേക്, ഇന്‍ഡിക്കേറ്റര്‍ എന്നിവ ഇടയ്ക്കിടെ പരിശോധിക്കണം.
  • വിന്‍ഡ് ഷില്‍ഡില്‍നിന്ന് വൈപ്പര്‍ ബ്ലേഡ് ഉയര്‍ത്തി വയ്ക്കുക.
  • ദീര്‍ഘനാള്‍ ഒരേ പൊസിഷനില്‍ ടയര്‍ കിടക്കുമ്പോള്‍ അത് ടയര്‍ന്റെ അടിഭാഗം ഫ്‌ലാറ്റ് ആവാന്‍ കാരണമാകും. ഇത് ഒഴിവാക്കുന്നതിനു വേണ്ടി ഇടയ്ക്കിടയ്ക്ക് വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനോടൊപ്പം മാറ്റി പാര്‍ക്ക് ചെയ്യുകയും വേണം. ടയറില്‍ കാറ്റ് ഉണ്ടോ എന്നും ഇടയ്ക്ക് ശ്രദ്ധിക്കണം.
  • ബാറ്ററിചാര്‍ജ് നിലനിര്‍ത്താനും, വാഹനത്തിന്റെ എന്‍ജിന്‍ പാര്‍ട്‌സ് തുരുബെടുക്കാതിരിക്കാനും ലൂബ്രിക്കേറ്റ ഒയിലിന്റെയും,കുളന്റയും ഗുണം നിലനിര്‍ത്താനുമായി മൂന്നോ നാലോ ദിവസം കൂടുമ്പോള്‍(ആഴ്ചയിലൊരിക്കല്‍ ഉറപ്പായും) സ്റ്റാര്‍ട്ട് ചെയ്തു 20 മിനിറ്റ് എങ്കിലും ഇടുക.
Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *