ക്രിപ്‌റ്റോകറന്‍സി ഇടപാടുകളില്‍ വിലക്കേര്‍പ്പെടുത്തി ചൈന

ക്രിപ്‌റ്റോകറന്‍സി ഇടപാടുകളില്‍ വിലക്കേര്‍പ്പെടുത്തി ചൈന

ബെജിഗ് : ധനകാര്യ സ്ഥാപനങ്ങളെയും പെയ്‌മെന്റ് കമ്പനികളെയും ക്രിപ്‌റ്റോകറന്‍സി ഇടപാടുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ചൈന വിലക്കി. ഊഹക്കച്ചവട ക്രിപ്‌റ്റോ ട്രേഡിങ്ങിനെതിരെ നിക്ഷേപകര്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നാഷണല്‍ ഇന്റര്‍നെറ്റ് ഫിനാന്‍സ് അസോസിയേഷന്‍ ഓഫ് ചൈന, ചൈന ബാങ്കിങ് അസോസിയേഷന്‍, പേയ്മെന്റ് ആന്‍ഡ് ക്ലിയറിങ് അസോസിയേഷന്‍ ഓഫ് ചൈന തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളാണ് ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ബാങ്കുകള്‍, ഓണ്‍ലൈന്‍ പേയ്മെന്റ് ചാനലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ക്രിപ്‌റ്റോകറന്‍സി ഉള്‍പ്പെടുന്ന രജിസ്‌ട്രേഷന്‍, ട്രേഡിങ്, ക്ലിയറിങ്, സെറ്റില്‍മെന്റ് തുടങ്ങിയ സേവനങ്ങളൊന്നും ക്ലൈന്റുകള്‍ക്ക് നല്‍കരുതെന്നും വ്യവസായ സ്ഥാപനങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

അടുത്തിടെ ക്രിപ്‌റ്റോകറന്‍സിയുടെ വില കുതിച്ചുയരുകയും പിന്നീട് ഇടിയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ക്രിപ്‌റ്റോകറന്‍സിയുടെ ഊഹക്കച്ചവട വ്യാപാരം വീണ്ടും ഉയര്‍ന്നു. ഇതിനിടെ ക്രിപ്‌റ്റോ കറന്‍സിയുടെ ഊഹക്കച്ചവട വ്യാപാരം വീണ്ടും ഉയര്‍ന്നു. ഇത് ജനങ്ങളുടെ സാമ്പത്തിക ക്രമത്തെ തകര്‍ത്തതായി കണ്ടെത്തിയിരുന്നു.

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും പ്രാരംഭ നാണയ ഓഫറുകളും ചൈന നിരോധിച്ചിട്ടുണ്ടെങ്കിലും ക്രിപ്‌റ്റോകറന്‍സികള്‍ കൈവശം വയ്ക്കുന്നതില്‍ നിന്ന് വ്യക്തികളെ വിലക്കിയിട്ടില്ല. ക്രിപ്റ്റോകറന്‍സിയുടെ സേവിങ്‌സ്, പണയം വയ്ക്കല്‍ തുടങ്ങിയ സേവനങ്ങളോ ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഉല്‍പ്പന്നങ്ങളോ ഒരു സ്ഥാപനങ്ങളും നല്‍കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്രിപ്റ്റോകറന്‍സി ട്രേഡിങ്ങിന്റെ അപകടസാധ്യതകള്‍ രാജ്യത്തെ മുന്‍നിര വ്യവസായ സ്ഥാപനങ്ങളും ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. ക്രിപ്റ്റോകറന്‍സി ട്രേഡിങ്ങുകള്‍ ചൈനീസ് നിയമപ്രകാരം പരിരക്ഷിക്കപ്പെടുന്നില്ലെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *