മന്ത്രിസഭാ രൂപീകരണത്തില്‍നിന്ന് സംരംഭകര്‍ പഠിച്ചിരിക്കേണ്ട പാഠങ്ങള്‍ – പ്രശസ്ത സെയില്‍സ് ട്രയിനര്‍ അനില്‍ ബാലചന്ദ്രന്റെ നിരീക്ഷണങ്ങള്‍ വായിക്കാം

മന്ത്രിസഭാ രൂപീകരണത്തില്‍നിന്ന് സംരംഭകര്‍ പഠിച്ചിരിക്കേണ്ട പാഠങ്ങള്‍ – പ്രശസ്ത സെയില്‍സ് ട്രയിനര്‍ അനില്‍ ബാലചന്ദ്രന്റെ നിരീക്ഷണങ്ങള്‍ വായിക്കാം

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുസര്‍ക്കാര്‍ അധികാരമേല്‍ക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിനെ നയിച്ചവരില്‍ മുഖ്യമന്ത്രി ഒഴികെ സിപിഎം പ്രതിനിധികളായ മന്ത്രിമാരെയെല്ലാം മാറ്റി പുതിയ മന്ത്രിമാര്‍ ചുമതല ഏല്‍ക്കുന്നു. സിപിഐയും കഴിഞ്ഞ സര്‍ക്കാരിലുണ്ടായിരുന്ന നാലുമന്ത്രിമാരെയും പിന്‍വലിച്ചു പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്തു. പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തുവന്നതിനുപിന്നാലെ ഇതുസംബന്ധിച്ചു പലതരത്തിലുള്ള ചര്‍ച്ചകളും അഭിപ്രായ പ്രകടനങ്ങളും സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഈ സാഹചര്യത്തില്‍ പുതിയ മന്ത്രിസഭാ രൂപീകരണത്തില്‍നിന്ന് സംരംഭകര്‍ക്ക് ഏറെ പഠിക്കുവാനുണ്ട് എന്ന ശീര്‍ഷകത്തോടെ പ്രശ്‌ന സെയില്‍സ് ട്രയിനറും ദ സെയില്‍സ്മാന്‍ എന്ന ബ്രാന്‍ഡിന്റെ അമരക്കാരനുമായ അനില്‍ ബാലചന്ദ്രന്‍ എഴുതിയിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധേയമാകുകയാണ്. കേരളത്തിലെ ഏറ്റവും മികച്ച സെയില്‍സ് പരിശീലകനായ അനില്‍ ബാലചന്ദ്രന്‍ ഒട്ടേറെ സംരംഭകരുമായി നിരന്തരം സംവദിക്കുന്ന, സംരംഭക പരിശീലന മേഖലയില്‍ തന്റേതായ കൈയൊപ്പ് ചാര്‍ത്തിയ വ്യക്തിത്വമാണ്.

അനില്‍ ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന് :

ഈ മന്ത്രിസഭാ രൂപീകരണത്തിൽ ഒരു #Entrepreneur ക്ക് ഒരുപാട് പഠിക്കുവാനുണ്ട്!!!

 1. വ്യക്തിയല്ല company ആണ് വലുത്.
 2. തീരുമാനങ്ങള്‍ ഏതെങ്കിലും ഒരു ജീവനക്കാരന് മാത്രമായി വിട്ടുവീഴ്ച ചെയ്യരുത്.
 3. പുതുതലമുറയെ എന്നും മുന്നിലേക്ക് കൊണ്ട് വരിക.
 4. സ്ഥിരമായി ആരെയും ഒരു സ്ഥാനത്തും പ്രതിഷ്ഠിക്കാതെ ഇരിക്കുക. അവര്‍ അവിടെ comfort zoneല്‍ ആകും.
 5. വളരുവാന്‍ വളകൂറുള്ള സ്ഥലമാണെന്ന് മനസിലായാല്‍ ധാരാളം പുതിയ ആളുകള്‍ ആ കമ്പനിയിലേക്ക് വരും.
 6. ഒറ്റകെട്ടായി തീരുമാനം എടുക്കുക.
 7. പുറത്ത് നില്‍ക്കുന്നവരുടെ കൈയടി ലഭിക്കുവാനായി തീരുമാനങ്ങള്‍ എടുക്കരുത്.
 8. മറ്റുള്ളവര്‍ എന്ത് ചിന്തുക്കും എന്ന ചിന്ത വേണ്ടേവേണ്ട!
 9. കുറ്റപ്പെടുത്തുന്നവര്‍ പണ്ടും അങ്ങനെ തന്നെ ആയിരുന്നു എന്ന് തിരിച്ചറിയുക.
 10. ഞാന്‍ ഉണ്ടെങ്കിലേ ഈ company ഉള്ളു എന്ന് ഒരു ജീവനക്കാരനും തോന്നല്‍ ഉണ്ടാവരുത്.
 11. ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ ഇന്ന് കുറ്റപ്പെടുത്തുന്നവര്‍ നാളെ കൈയടിക്കും എന്ന് മനസിലാക്കുക.
 12. എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക.
 13. സ്വന്തം ടീമിനെ തീരുമാനിക്കുമ്പോള്‍ ബാഹ്യശക്തികളെയും അഭിപ്രായങ്ങളെയും അകറ്റി നിര്‍ത്തുക.

Anil Balachandran
The Salesman

Read the original post from below Facebook link :

https://www.facebook.com/photo?fbid=4014664138623123&set=a.325735117516062

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *