1550 കോടി രൂപയുടെ ഐപിഒയുമായി പെന്ന സിമന്റ് ഓഹരി വിപണിയിലേക്ക്

1550 കോടി രൂപയുടെ ഐപിഒയുമായി പെന്ന സിമന്റ് ഓഹരി വിപണിയിലേക്ക്

ദക്ഷിണേന്ത്യയിലെ പ്രമുഖ സിമന്റ് നിര്‍മാതാക്കളായ പെന്ന സിമന്റ് ഇന്‍ഡസ്ട്രീസ് ഇനീഷ്യല്‍ പബ്ലിക് ഓഫറിലൂടെ 1550 കോടി സമാഹരിക്കാനൊരുങ്ങുന്നു. ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യു വഴി 1300 കോടി രൂപയും പ്രമോട്ടര്‍ വില്‍ക്കുന്ന ഷെയര്‍ഹോള്‍ഡേഴ്‌സ് വഴി 250 കോടി രൂപ വരെയുമാണ് സമാഹരിക്കുന്നത്.സമാഹരിക്കുന്ന മൊത്തം തുകയില്‍ നിന്ന് 550 കോടി രൂപ കമ്പനി എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിന് / മുന്‍കൂര്‍ അടച്ചു നീര്‍ക്കുന്നതിനാണ് ഉപയോഗിക്കുന്നത്. കെപി ലൈന്‍ 2 പ്രോജക്ടിനായി മൂലധനച്ചെലവ് ആവശ്യങ്ങള്‍ക്കായി 105 കോടി രൂപയും തലാറി ചെരുവിലെ റോഗ്രൈന്‍ഡിംഗ് സിമന്റ് മില്ലുകള്‍ നവീകരിക്കുന്നതിന് 80 കോടി രൂപയും ചിലവഴിക്കും.


തലാറി ചെരുവിലും തണ്ടൂരിലും വേസ്റ്റ് ഹീറ്റ് റിക്കവറി പ്ലാന്റ് സ്ഥാപിക്കുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും യഥാക്രമം 110 കോടി രൂപയും 130 കോടി രൂപയും വകയിരുത്തും.ഹൈദരാബാദ് ആസ്ഥാനമായി 1991 സ്ഥാപിക്കുകയും 1994 ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത പി.സി.ഐ.എല്‍ സാധാരണ പോര്‍ട്ട്‌ലാന്‍ഡ് സിമന്റ്, പോര്‍ട്ട്‌ലാന്‍ഡ് പോസോളാന സിമന്റ്, പോര്‍ട്ട്‌ലാന്‍ഡ് സ്ലാഗ് സിമന്റ് എന്നിവയുള്‍പ്പെടെയുള്ള സിമന്റിന്റെ പ്രധാന വകഭേദങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്.


ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സിമന്റ് കമ്പനികളിലൊന്നാണ് പി.സി.ഐ.എല്‍. 2021 മാര്‍ച്ച് 31 വരെ മൊത്തം 10 എംഎംടിപിഎ ഉല്‍പാദന ശേഷിയുള്ള 4 ഐഎസ്ഒ സര്‍ട്ടിഫൈഡ് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് സൗകര്യങ്ങളും രണ്ട് ഗ്രൈന്‍ഡിംഗ് യൂണിറ്റുകളും ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു

ഹൈദരാബാദ് ആസ്ഥാനമായി 1991 സ്ഥാപിക്കുകയും 1994 ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത പി.സി.ഐ.എല്‍ സാധാരണ പോര്‍ട്ട്‌ലാന്‍ഡ് സിമന്റ്, പോര്‍ട്ട്‌ലാന്‍ഡ് പോസോളാന സിമന്റ്, പോര്‍ട്ട്‌ലാന്‍ഡ് സ്ലാഗ് സിമന്റ് എന്നിവയുള്‍പ്പെടെയുള്ള സിമന്റിന്റെ പ്രധാന വകഭേദങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്.


ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സിമന്റ് കമ്പനികളിലൊന്നാണ് പി.സി.ഐ.എല്‍. 2021 മാര്‍ച്ച് 31 വരെ മൊത്തം 10 എംഎംടിപിഎ ഉല്‍പാദന ശേഷിയുള്ള 4 ഐഎസ്ഒ സര്‍ട്ടിഫൈഡ് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് സൗകര്യങ്ങളും രണ്ട് ഗ്രൈന്‍ഡിംഗ് യൂണിറ്റുകളും ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *