തമിഴ്‌നാട്ടില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ജയലളിത സ്വീകരിച്ച നടപടി – വര്‍ഷങ്ങള്‍ക്കുശേഷവും വൈറലാകുന്ന ഈ പോസ്റ്റ് വായിക്കാം

തമിഴ്‌നാട്ടില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ജയലളിത സ്വീകരിച്ച നടപടി – വര്‍ഷങ്ങള്‍ക്കുശേഷവും വൈറലാകുന്ന ഈ പോസ്റ്റ് വായിക്കാം

അയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ 2002 ല്‍ ജയലളിത അധികാരത്തില്‍ വന്നപ്പോള്‍ ഏറെക്കുറെ ഇതായിരുന്നു അവിടുത്തെയും സ്ഥിതി. കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറണമെങ്കില്‍ ഭരണ സംവിധാനങ്ങളില്‍ അടിമുടി മാറ്റം വരുത്തണമെന്നും വികസനപ്രവര്‍ത്തനത്തിന് വന്‍ തോതില്‍ ഉള്ള മുതല്‍ മുടക്ക് സ്വകാര്യ സംരംഭകരെ കൊണ്ട് ഇറക്കണമെന്നും അവര്‍ തീരുമാനമെടുത്തു. ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ പരിഷ്‌കാരങ്ങള്‍ക്കുത്തരവായി. ഇത് സര്‍ക്കാര്‍ ട്രേഡ്യൂണിയനുകളെ പ്രകോപിപ്പിച്ചു. മാറ്റങ്ങളെ എതിര്‍ത്തും ശമ്പള പരിഷ്‌ക്കരണം ഇനിയും നടത്തണമെന്നും മറ്റനേകം വിഷയങ്ങളുമായി അനിശ്ചിതകാല സമരം അദ്ധ്യാപകരും ഉദ്യോഗസ്ഥരും പൊടുന്നനെ ആരംഭിച്ചു. ജോലി വേണ്ടാത്തവര്‍ക്കു രാജി വെയ്ക്കാമെന്നു ജയലളിത പറഞ്ഞെങ്കിലും, സര്‍ക്കാര്‍ ജോലി പോലുള്ള ഒരു സൗകര്യമോ മറ്റേതെങ്കിലും ജോലിയോ ഒരിക്കലും ഇനി കിട്ടില്ല എന്നറിയുന്ന ഇവരില്‍ ഒരാള്‍ പോലും രാജിവെച്ചില്ല. രണ്ടാഴ്ച സമരം നിന്നിട്ടും ഒരു ചര്‍ച്ചയ്ക്കും തയ്യാറാകാത്ത ജയലളിത സമരക്കാരെ പ്രകോപിച്ചു . സംസ്ഥാനത്ത് ഉടനീളം സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വത്തുക്കളും അവര്‍ ആക്രമിച്ചു.

അവശ്യ സര്‍വീസുകള്‍ നിലനിര്‍ത്താനുള്ള എസ്മ ( ESMA ACT) ഓര്‍ഡിനന്‍സ് വഴി ഭേദഗതി ചെയ്ത് TESMA (തമിഴ് നാട് അവശ്യ സെര്‍വിസ്സ് മൈന്റെനന്‍സ് ആക്ട്) കൊണ്ടുവന്നു. ഈ ആക്ട് ഒരു ചെറിയ സാമ്പത്തിക എമെര്‍ജന്‍സിയുടെ രൂപത്തില്‍ തന്നെ ആണ് തയ്യാറാക്കിയതും നടപ്പിലാക്കിയതും. ആക്ട് പ്രകാരം സമര നേതാക്കളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായി ഒരുമിച്ചു നടത്തിയ റെയ്ഡുകളില്‍ പിടിച്ചു ജയിലറയ്ക്കുള്ളിലാക്കി. ഒരു ലക്ഷത്തി എഴുപതിനായിരം പേര്‍ക്ക് സര്‍വീസില്‍ നിന്നും സ്ഥിരമായി പുറത്താക്കിയതായി നോട്ടീസ് നല്‍കി. പകരം ജീവനക്കാരെ ഉടനടി നിയമിക്കുവാന്‍ വേണ്ടി തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ട് പരസ്യങ്ങള്‍ നല്‍കി. ലക്ഷക്കണക്കിന് യുവാക്കള്‍ ജില്ലാ കേന്ദ്രങ്ങളിലേക്കൊഴുകി. ഇതുകണ്ട് വിറച്ച സെക്രട്ടേറിയറ്റ് ജീവനക്കാര്‍ 70 ശതമാനത്തോളം അന്നുതന്നെ സമരം പിന്‍വലിച്ഛ് ജോലിക്ക് ഹാജരായി. പിറ്റേദിവസം പിരിച്ചു വിടാത്ത ഉദ്യോഗസ്ഥരും ഹാജരാവാന്‍ തുടങ്ങി. പിരിച്ചു വിടപ്പെട്ടവര്‍ ഹൈ കോടതിയിലും സുപ്രീം കോടതിയിലും കേസുകള്‍ നടത്തി. അണികള്‍ മിക്കവാറും എല്ലാവരും തന്നെ തങ്ങളുടെ നേതാക്കള്‍ക്ക് നേരെ തിരിഞ്ഞു. നേതാക്കള്‍ ഒളിവിലായി. തുടക്കത്തില്‍ ചില കോടതി വിധികള്‍ എതിരായെങ്കിലും എറ്റവും പ്രമുഖരായ വക്കീലന്‍മാരെകൊണ്ട് സുപ്രീം കോടതിയില്‍ തങ്ങള്‍ക്കു പൂര്‍ണമായും അനുകൂലമായ വിധി സര്‍ക്കാര്‍ നേടിയെടുത്തു. ജീവനക്കാര്‍ക്ക് സമരം ചെയ്യുവാന്‍ ഒരു അവകാശവുമില്ല എന്ന് സുപ്രധാനമായ ഒരു നിരീക്ഷണം സുപ്രീം കോടതി നടത്തി.

പിന്നീട് എങ്ങനെയെങ്കിലും തിരിച്ചെടുക്കണമെന്ന് യാചിച്ച് ആയിരങ്ങള്‍ ഓഫീസുകള്‍ കയറി ഇറങ്ങി. ഒരിക്കലും സമരം ചെയ്യില്ല എന്നും തസ്തിക കുറവടക്കം നിരവധി ഉപദ്രവകരമായ വ്യവസ്ഥകള്‍ ഒപ്പിട്ട ശേഷമാണ് ബാക്കിയുള്ളവരില്‍ കുറച്ഛ് ആളുകളെ എങ്കിലും തിരിച്ചെടുത്തത്.

തമിഴ്‌നാട്ടില്‍ ഇതിനു ശേഷം വലിയ രീതിയില്‍ഉള്ള സംരംഭക ഇളവുകളും സ്വകാര്യ പ്രൊജെക്ടുകള്‍ക്കു പ്രോത്സാഹനവും കൊടുത്തു. തമിഴ്‌നാട്ടില്‍ മുന്‍പെവിടെയും കണ്ടിട്ടില്ലാത്ത അഭൂതപൂര്‍വമായ വികസന പരമ്പരയാണ് പിന്നീടങ്ങോട്ടേയ്ക്കുണ്ടായ ത്. തമിഴ്‌നാടിന്റെ വളര്‍ച്ച നമ്മളെല്ലാം കണ്ടതാണ്. പുതിയ സാമ്പത്തിക നയം നടപ്പില്‍ വരുത്തിയ വെറും രണ്ടു വര്‍ഷം കൊണ്ട് തന്നെ ഏറ്റവും പാവപ്പെട്ടവന്റെ ദിവസക്കൂലി നാലിരട്ടിയോളമായി കൂടി. കേരളത്തില്‍ കൂലിവേലക്കാരായിരുന്ന തമിഴര്‍ മിക്കവവറും എല്ലാവരും തിരിച്ചു പോയി. അന്താരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനികളെ എല്ലാം തന്നെ നേരിട്ടു സര്‍ക്കാര്‍ വിളിച്ചു വരുത്തി ചര്‍ച്ചകള്‍ നടത്തി. ഒരു ചുവപ്പു നാടയും കോഴ കൊടുക്കലും കൂടാതെ സംരഭങ്ങള്‍ ആരംഭിക്കുവാന്‍ കരാര്‍ ചെയ്തു. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന ആയിരക്കണക്കിന് എക്കര്‍ വിസ്തൃതിയുള്ള ഫാക്ടറി സമുച്ചയങ്ങള്‍ തമിഴ്‌നാട്ടില്‍ ഉടനീളം ഉയര്‍ന്നു. കേരളത്തില്‍ ആയിരുന്നു ആദ്യത്തെ ഐ ടി പാര്‍ക്ക് എങ്കിലും ലക്ഷക്കണക്കിന് തൊഴില്‍ നല്‍കുന്ന ഐ ടി പാര്‍ക്കുകള്‍ ചെന്നൈക്ക് ചുറ്റും ഉയര്‍ന്നു. സര്‍ക്കാര്‍ എറ്റവും വലിയ തൊഴില്‍ ദാതാവായിരുന്നത് മാറി. ഇപ്പോള്‍ സര്‍ക്കാരിന്റെ തൊഴിലാളികളുടെ അനേകം ഇരട്ടി തൊഴിലാളികള്‍ അന്താരാഷ്ട്ര തൊഴിലിടങ്ങളില്‍ തമിഴ്‌നാട്ടില്‍ തൊഴില്‍ ചെയ്യുന്നു.

ഇതെല്ലാം ജയലളിതയുടെ ജനകീയ പിന്തുണ വാനോളം ഉയര്‍ത്തി. മറ്റൊരു നേതാവും തന്നെ ഇന്ത്യയില്‍ ചെയ്യാത്ത ഒരു കാര്യമാണ് അവര്‍ ഇക്കാര്യത്തില്‍ സാധിച്ചെടുത്തത്.

സമരത്തിനെ ആദ്യ കാലത്തില്‍ അവര്‍ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് . ‘The government employees form only 2 per cent of the state’s population. I can’t cater to all the demands of this minority ignoring the interests of the other 98 per cent’ . (സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ വെറും രണ്ടു ശതമാന വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കുവാന്‍ ബാക്കിവരുന്ന 98 ശതമാനം വരുന്ന ജനതയെ തഴഞ്ഞുകൊണ്ടു എനിക്ക് ചെയ്യുവാന്‍ കഴിയില്ല).
…..

(ഈ കുറിപ്പ് തയ്യാറാക്കിയ അജ്ഞാതനായ ലേഖകനോട് കടപ്പാട്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഈ കുറിപ്പ്, കൂടുതല്‍പേര്‍ വായിക്കണമെന്ന ഉദ്ദേശ്യത്തോടെ ഞങ്ങള്‍ പകര്‍ത്തിയെടുത്തതാണ് – എഡിറ്റര്‍).

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *