വസ്ത്ര ബ്രാന്‍ഡുകള്‍ക്ക് കോവിഡിലും കൈത്തങ്ങായി മാസ്‌ക്

വസ്ത്ര ബ്രാന്‍ഡുകള്‍ക്ക് കോവിഡിലും കൈത്തങ്ങായി മാസ്‌ക്

കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ മിക്കമേഖലകളും പകച്ചു നില്‍ക്കുമ്പോള്‍ വസ്ത്രമേഖലയില്‍ പ്രതീക്ഷകള്‍ നല്‍കികൊണ്ട് മാസ്‌ക് നിര്‍മ്മാണം തകൃതിയായി നടക്കുന്നു. ഈ അവസ്ഥയിലും ശമ്പളം നല്‍കാനും കമ്പനികളെ സാമ്പത്തികമായി പിടിച്ചുനിര്‍ത്താനും മാസ്‌ക് നിര്‍മ്മാണം ആശ്രയമാവുന്നു.

മാസ്‌ക്കകള്‍ക്ക് ആവശ്യം കൂടുതലാണ് പക്ഷേ ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളുംമാണ് ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. പല ഡിസൈനിലുള്ള തുണി മാസ്‌കള്‍ക്കാണ് കൂട്ടത്തില്‍ ഡിമാന്‍ഡ് കൂടുതല്‍. അതില്‍ത്തന്നെ സ്ത്രീകള്‍ക്ക് ചേരുന്ന തരം ഉള്ള ഡിസൈനുകളും കളറുകളും അതുപോലെ പുരുഷന്മാര്‍ക്ക് ഇഷ്ടമുള്ള കളറു ഡിസൈനും എന്ന രീതിയില്‍ തരംതിരിച്ചാണ് മാസ്‌കുകള്‍ വിപണിയില്‍ എത്തിക്കുന്നത്. മറ്റു മാസ്‌കുകളെ അപേക്ഷിച്ച് ബ്രാന്‍ഡഡ് മാസ്‌കുകള്‍ക്ക് വില കൂടുതലാണെങ്കിലും ആവശ്യക്കാര്‍ക്കു ഒട്ടും കുറവില്ല.

കേരളത്തില്‍ മാസ്‌ക് നിര്‍മാണ രംഗത്തേക്ക് പ്രവേശിച്ച ആദ്യ ബ്രാന്‍ഡ് വി-ഗാര്‍ഡ് ഗ്രൂപ്പില്‍ നിന്നും വി-സ്റ്റാര്‍ കമ്പനിയാണ്. പരീക്ഷണ ഘട്ടത്തിലും പ്രതിസന്ധിയുടെ തിരികെട്ടിട്ടില്ലയെന്ന് വസ്ത്ര മേഖല മനസ്സിലാക്കിയിരിക്കുകയാണ് മാസ്‌ക് വിപണിയിലൂടെ

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *