ഫ്രാഞ്ചൈസി ബിസിനസില്‍ ശ്രദ്ധിക്കേണ്ട ഒരു സുപ്രധാന കാര്യം

ഫ്രാഞ്ചൈസി ബിസിനസില്‍ ശ്രദ്ധിക്കേണ്ട ഒരു സുപ്രധാന കാര്യം

ഏറ്റവും മികച്ച ബിസിനസ് മോഡലുകളില്‍ ഒന്നാണ് ഫ്രാഞ്ചൈസി ബിസിനസ്. മികച്ച ബ്രാന്‍ഡിങുള്ള സ്ഥാപനങ്ങളുടെ ഫ്രാഞ്ചൈസികള്‍ ഇന്ന് വ്യാപകമാണ്. അത് ഭക്ഷ്യമേഖലയിലാണ് കൂടുതലായി കണ്ടുവരുന്നത്. ഒരു പരിധിവരെ ഐടി അനുബന്ധ മേഖലകളിലും ഫ്രാഞ്ചൈസി ബിസിനസുകള്‍ സുലഭമാണ്. അതേസമയം ഇതര മേഖലകളിലേക്കും ഫ്രാഞ്ചൈസി ബിസിനസുകള്‍ കടന്നുവരുന്നുണ്ട്. കാര്‍ഷിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ടെക്‌സ്‌റ്റൈല്‍, കിഡ്‌സ്, ഗ്രോസറി രംഗത്തുമെല്ലാം ഫ്രാഞ്ചൈസി ഷോപ്പുകള്‍ വര്‍ധിച്ചുവരുന്നു.

ബ്രാന്‍ഡിന്റെ അല്ലെങ്കില്‍ ബിസിനസിന്റെ ഉടമ തന്നെ പബ്ലിസിറ്റിയും പ്രമോഷനും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിര്‍വഹിച്ചുകൊള്ളുമെന്നതുകൊണ്ടുതന്നെ ഫ്രാഞ്ചൈസി സ്ഥാപനങ്ങള്‍ക്ക് അക്കാര്യത്തില്‍ വലിയ തലവേദന ഉണ്ടാകാറില്ല. അറിയപ്പെടുന്ന ഒരു ബ്രാന്‍ഡിന്റെ ഉത്പന്നങ്ങള്‍ വാങ്ങാനാണ് ഏത് ഉപഭോക്താവും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ബ്രാന്‍ഡിന്റെ പേരിലുള്ള ഫ്രാഞ്ചൈസി ഷോപ്പുകളില്‍ മികച്ച കച്ചവടവും നടക്കും. അതേസമയം ഫ്രാഞ്ചൈസി മോഡല്‍ ബിസിനസിനെ കച്ചവടം തുടങ്ങാനുള്ള മൂലധന സമാഹരണമായി കണ്ടുകൊണ്ടു ഈ രംഗത്തേക്കു ഇറങ്ങുന്നവരുമുണ്ട്. ഒരു ബിസിനസ് ആശയം കണ്ടെത്തിയശേഷം അതിനെ ഫ്രാഞ്ചൈസി ഫോര്‍മാറ്റിലേക്ക് മാറ്റുകയും ഫ്രാഞ്ചൈസി വിറ്റ് പണം സംബന്ധിച്ച് ബിസിനസ് വിപുലപ്പെടുത്താമെന്ന ചിന്തയുമാണ് ഇവരില്‍ പലര്‍ക്കും ഉണ്ടാകുക. അതേസമയം ഫ്രാഞ്ചൈസര്‍ സ്വന്തം നിലക്ക് ഷോപ്പുകള്‍ തുടങ്ങി വിജയിപ്പിച്ചശേഷം ഫ്രാഞ്ചൈസികള്‍ നല്‍കുന്നതാണ് ഏറ്റവും ഉചിതം. സ്വന്തമായി ഷോപ്പുകള്‍ നടത്തുമ്പോള്‍ മാത്രമേ അതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.

ഫ്രാഞ്ചൈസി മോഡല്‍ ബിസിനസ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് അതിനോടു പാഷന്‍ ഉണ്ടായിരിക്കണം. മാത്രമല്ല, ഫ്രാഞ്ചൈസി ഉടമകള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളിലും അവര്‍ക്ക് ഒപ്പം നിന്ന് പരിഹാരം കണ്ടെത്തി നല്‍കാനും ഫ്രാഞ്ചൈസര്‍ക്ക് കഴിയണം. ഫ്രാഞ്ചൈസി വിറ്റ് നമ്മള്‍ പണം ഉണ്ടാക്കുന്നതുപോലെ നമ്മള്‍ നല്‍കുന്ന ഉത്പന്നമോ സേവനമോ സ്ഥിരമായി വില്‍പന നടത്തി ലാഭമുണ്ടാക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് കഴിയുന്നുണ്ടെന്നും ഉറപ്പാക്കണം. ഇതൊരു തുടര്‍ പ്രക്രീയ ആയതുകൊണ്ടുതന്നെ ഫ്രാഞ്ചൈസി മോഡല്‍ ബിസിനസിന് നിരന്തരമുള്ള മോണിറ്ററിങും അനിവാര്യമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *