കച്ചവടക്കാരുടെ ബില്ലിങ് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരവുമായി പ്രിന്‍സോഫ് ഐടി ബിന്‍

കച്ചവടക്കാരുടെ ബില്ലിങ് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരവുമായി പ്രിന്‍സോഫ് ഐടി ബിന്‍

ഒരു കച്ചവടം തുടങ്ങുക എന്നത് സ്വപ്‌നമായി കാണുമ്പോളും ആ സ്വപ്‌നം പ്രാവര്‍ത്തികമായി വരുമ്പോളും സ്ഥാപനത്തില്‍ ഉള്‍പെടുത്തേണ്ട ഏറ്റവും പ്രധാനപെട്ട ഒരു കാര്യം ആണ് ഓട്ടോമാറ്റിക് കംപ്യൂട്ടര്‍ അധിഷ്ഠിതമായ ബില്ലിങ് എന്നുള്ളത്. സംരംഭകര്‍ പലപ്പോഴും ബില്ലിങിന്റെ കാര്യം ഓര്‍ത്തു പിരിമുറുക്കം അനുഭവിക്കാറുണ്ട്. ചില സംരംഭകരാകട്ടെ ബില്ലിങ്ങിനെക്കുറിച്ച് കാര്യമായി ചിന്തിക്കാറുമില്ല. ഈ സാഹചര്യത്തിലാണ് ബില്ലിങ്ങിനുള്ള മികച്ച പരിഹാരവുമായി കൊച്ചി കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സോഫ് ഐ റ്റി ബിന്‍ രംഗത്തെത്തിയിരിക്കുന്നത്.

സംരംഭകര്‍ക്ക് ആവശ്യമായ ബില്ലിങ് പ്രിന്ററുകള്‍, ബില്ലിങ് സോഫ്റ്റ്വെയറുകള്‍ എന്നിവ ലഭ്യമാക്കുന്ന സ്ഥാപനമാണ് പ്രിന്‍സോഫ് ഐ റ്റി ബിന്‍.

കടകള്‍ക്ക് വേണ്ടി ഡെസ്‌ക്റ്റോപ് കമ്പ്യൂട്ടറിന്റെയോ ലാപ്‌ടോപ്പ് കമ്പ്യൂട്ടറിന്റെയോ കാല്‍ക്യുലേറ്ററിന്റെയോ ആവശ്യമില്ലാതെ കുറഞ്ഞ ചിലവില്‍ വളരെ എളുപ്പത്തിലും വേഗത്തിലും ബില്ല് ചെയ്യാവുന്ന ടേബിള്‍ റ്റോപ്പ് പ്രിന്ററുകളും പ്രിന്‍സോഫ് ഐ റ്റി ബിന്‍ നല്‍കുന്നു. കൂടാതെ ദിവസേനയുള്ള കച്ചവടത്തിലെ വില്‍പന നടത്തിയ കണക്കുകളും കൃത്യമായും വേഗത്തിലും അറിയാന്‍ സാധിക്കും എന്നതും മറ്റൊരു നേട്ടമാണ്.

പോയിന്റ് ഓഫ് സെയില്‍ ബില്ലിങ് സോഫ്റ്റ്വെയറുകളും ഹാന്‍ഡ്ഹെല്‍ഡ് ടിക്കറ്റ് പ്രിന്ററുകളും സംരംഭകര്‍ക്കായി ഐ റ്റി ബിന്നിന്റെ പരിചയസമ്പന്നരായ ടീം കച്ചവട സ്ഥാപനത്തില്‍ വന്നു ഇന്‍സ്റ്റാള്‍ ചെയ്തു പരിശീലനം നല്‍കുന്നു എന്നതും പ്രത്യേകത ആണ്.

ബില്ലിങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പ്രിന്‍സോഫ് ഐ റ്റി ബിന്‍ന്റെ സേവനം ലഭ്യമാകും. പ്രിന്‍സോഫ് ഐറ്റി ബിന്നിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതോടെ നിങ്ങളുടെ കണക്കു കൂട്ടലുകള്‍ എല്ലാം ശരിയാകും വളരെ എളുപ്പത്തില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.itbinsolutions.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 8086607648 (പ്രിന്‍സോഫ് ഐ റ്റി ബിന്‍) എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാവുന്നതാണ്.


Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *