ആഫ്രിക്കയിൽ കോറോണ വൈറസിന്റെ വകഭേദം:വിപണി തകർച്ചയിൽ

ആഫ്രിക്കയിൽ  കോറോണ വൈറസിന്റെ വകഭേദം:വിപണി തകർച്ചയിൽ

അതിവേഗം പടരുന്ന പുതിയ കോറോണ വൈറസ് വകഭേദം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത് ആഗോള വിപണിയെ ബാധിച്ചു. ഏഷ്യൻ യൂറോപ്യൻ ഓഹരി വിപണികളിൽ വൻ ഇടിവുണ്ടായി. ഇന്ത്യൻ ഓഹരി സൂചികകൾ മൂന്ന് ശതമാനത്തോളം താഴ്ന്നു.

ഡോളറുമായുളള വിനിമയത്തിൽ രൂപയുടെ മൂല്യം 37 പൈസ കുറഞ്ഞ്, ഡോളറിന് 74.89 രൂപ എന്ന നിലയിലെത്തി. രാജ്യാന്തര എണ്ണവില ബാരലിന് 3.65 ഡോളർ കുറഞ്ഞ് 77.27 ഡോളറായത് ആശ്വാസ വാർത്ത.

തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുളള വിമാന സർവ്വീസുകൾ ബ്രിട്ടൻ റദ്ദാക്കി. യൂറോപ്യൻ യൂണിയനും ഇതേ നിലപാടിലേക്കു നീങ്ങുകയാണ്. ബ്രിട്ടനിലെയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെയും ഓഹരി സൂചികകൾ 3 മുതൽ നാല് ശതമാനമാണ് ഇന്നലെ ഇടിഞ്ഞത്. ചൈന, ജപ്പാൻ, കൊറിയ, ഹോങ്കോങ്ങ്, ഓസ്‌ട്രേലിയ എന്നിങ്ങനെ എല്ലാ ഏഷ്യൻ രാജ്യങ്ങളിലും ഓഹരി വിപണി ഇതേ രീതിയിൽ തകർന്നു.

അമേരിക്കൻ വിപണിയും ഇടിവോടെയാണ് തുടങ്ങിയത്. ആഗോള നിക്ഷേപക സ്ഥാപനങ്ങൾ പൊതുവെ ഓഹരികൾ വിറ്റഴിക്കുകയാണ്. പല രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ മടങ്ങി വരുന്നതും വിലക്കയറ്റം രൂക്ഷമാകുന്നതും വിപണികളെ ബാധിച്ചു തുടങ്ങിയപ്പോഴാണ് ആഫ്രിക്കയിൽ പുതിയ കോറോണ വക ഭേദം കൂടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമേരിക്കയടക്കം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ നീക്കവും നിക്ഷേപകർ പരിഗണിക്കുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *