മറുപടികൾ ഇനി റിയാക്ഷനിലൂടെ: വാട്‌സാപ്പിലെ കിടിലൻ ഫീച്ചറിനെ കുറിച്ചറിയാം

മറുപടികൾ ഇനി റിയാക്ഷനിലൂടെ: വാട്‌സാപ്പിലെ കിടിലൻ ഫീച്ചറിനെ കുറിച്ചറിയാം

കുറെ ദിവസങ്ങളായി വാട്‌സാപ്പ് പുതിയ ഫീച്ചറുകൾ പുറത്തു വിട്ടു കൊണ്ടിരിക്കുകയാണ്. സമീപഭാവിയിൽ ലഭിക്കുന്ന സന്ദേശങ്ങൾക്ക് റിയാക്ഷനിലൂടെ പ്രതികരിക്കാനാകുമെന്നാണ് റിപ്പോർട്ട്.

ഇൻസ്റ്റഗ്രാമിന് സമാനമായ രീതിയിലായിരിക്കും ഇതെന്നും വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു. എന്തൊക്കെ പ്രതികരണങ്ങൾ ഒരു സന്ദേശത്തിന് ലഭിച്ചുവെന്നറിയാനുളള പ്രത്യേക ടാബും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

എങ്ങനെയായിരിക്കും പുതിയ സവിശേഷതയെന്ന് വ്യക്തമാക്കുന്ന സ്‌ക്രീൻ ഷോട്ടും വാബീറ്റ ഇൻഫോ റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട. ഐഒഎസിന് വേണ്ടിയാണ് നിലവിൽ ഈ സവിശേഷത വികസിപ്പിക്കുന്നതെങ്കിലും വൈകാതെ തന്നെ ആൻഡ്രോയിഡിലും എത്തും.

വാട്‌സാപ്പ് മെറ്റയുടെ കീഴിലുളള മറ്റ് ആപ്ലിക്കേഷനുമായി ഒത്തു ചേരുന്ന പുതിയ സവിശേഷതയും കമ്പനി വികസിപ്പിക്കുന്നതായാണ് സൂചന. മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയിൽ പ്രത്യേക അക്കൗണ്ട് സൃഷ്ടിക്കാതെ തന്നെ വാട്‌സാപ്പ് ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മെസഞ്ചർ ഉപയോക്താക്കളുമായി ബന്ധപ്പെടാൻ കഴിയും. ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഇതിനകം പരസ്പരം ചാറ്റ് ചെയ്യാൻ കഴിയും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *