കേരള ഖാദി ബോർഡ് വൈസ് ചെയർമാനായി പി.ജയരാജൻ ചുമതലയേറ്റു

കേരള ഖാദി ബോർഡ് വൈസ് ചെയർമാനായി പി.ജയരാജൻ ചുമതലയേറ്റു

കേരള ഖാദി ബോർഡ് വൈസ് ചെയർമാനായി സിപിഎം നേതാവ് പി ജയരാജൻ ചുമതലയേറ്റു. സിപിഎം സഹയാത്രികർക്ക് നൽകിയിരുന്ന പദവിയാണ് ചെറിയാൻ ഫിലിപ്പിന്റെ പിന്മാറ്റത്തോടെ സർക്കാർ പാർട്ടി നേതൃനിരയിലെ പ്രധാനികളിലൊരാളായ പി.ജയരാജന് നൽകിയത്. ഇതോടെ നീണ്ടകാലം കണ്ണൂരിൽ ശ്രദ്ധയൂന്നിയ പി ജയരാജന്റെ കർമ്മമണ്ഡലം തലസ്ഥാനത്തേക്ക് മാറും. ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡിസംബർ ഒന്നിന് വ്യവസായ മന്ത്രി പി രാജീവിൻറെ അധ്യക്ഷതയിൽ ബോർഡ് യോഗം ചേർന്ന് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും ജയരാജൻ പറഞ്ഞു. സമൂഹത്തിൽ ഏറ്റവും പിന്നണിയിലുള്ളവർക്ക് ആശ്രയമായിട്ടുള്ള പ്രസ്ഥാനമാണ് ഖാദി. ഖാദി വ്യവസായത്തിലെ തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. സർക്കാരിൻറെ ഇശ്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ് കുറഞ്ഞ വേതനം ലഭിച്ചിരുന്ന തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കാനായത്. സ്ത്രീകളടക്കം നിരവധി പേർക്ക് ജോലി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇതിനായി പരിശ്രമങ്ങളുണ്ടാകുമെന്നും പി ജയരാജൻ പറഞ്ഞു.

ഇടത് സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന് നൽകിയ സ്ഥാനമായിരുന്നു ഖാദിബോർഡ് വൈസ് ചെയർമാൻ സ്ഥാനം. എന്നാൽ രാജ്യസഭാ സീറ്റ് നിഷേധിച്ചത് മുതൽ പാർട്ടിയോട് ഉടക്കി നിന്നിരുന്ന ചെറിയാൻ ഫിലിപ്പ് ഖാദിബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. പുസ്തക രചനയുടെ തിരക്കിലായതിനാൽ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നായിരുന്നു ചെറിയാൻ ഫിലിപ്പിൻറെ ആദ്യ പ്രതികരണം

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *