വാഴക്കുളം പൈനാപ്പിൾ ട്രെയിൻ യാത്ര തുടങ്ങി

വാഴക്കുളം പൈനാപ്പിൾ ട്രെയിൻ യാത്ര തുടങ്ങി

കിസാൻ റെയിൽ പദ്ധതി പ്രയോജനപ്പെടുത്തി പൈനാപ്പിൾ ട്രെയിനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുളള പ്രാരംഭ നടപടികൾ തുടങ്ങി. വാഴക്കുളത്ത് നിന്ന് 2500 കിലോഗ്രാം പൈനാപ്പിൾ പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിനിൽ ഡൽഹിയിലേക്ക് അയച്ചു. പ്രത്യേക കാർട്ടനുകളിലാക്കിയാണ് പൈനാപ്പിൾ കൊണ്ടു പോയത്.

കാർഷിക, അനുബന്ധ മേഖലകളുടെ പുനരുജ്ജീവനത്തിനുളള പ്രതിഫല സമീപന പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് പവർത്തിക്കുന്ന ഹരിയാനയിലെ ഡിഐഇഎഎം എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

പഴം-പച്ചക്കറി പോലെ വേഗത്തിൽ കേടാകുന്ന ഉൽപ്പന്നങ്ങൾ വൈകാതെ വിപിയിലേത്തിച്ച് കർഷകരുടെ നഷ്ടം കുറയ്ക്കാനാണ് കിസാൻ റെയിൽ ലക്ഷ്യമിടുന്നത്.

വലിയ തോതിൽ പൈനാപ്പിൾ കയറ്റുമതി ചെയ്താൽ ചരക്കുകൂലിയിൽ 50 ശതമാനം സബ്‌സിഡി നൽകാമെന്നാണ് റെയിൽവെയുടെ വാഗ്ദാനം. ചരക്കുകൂലി 30 ശതമാനം എങ്കിലും കുറയുമെന്നതും പൈനാപ്പിൾ കേടുകൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുമെന്നതാണ് ട്രെയിനിന്റെ ഗുണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *