വെളളപ്പൊക്കത്തിൽ കൃഷി നശിച്ചവർക്ക് സർക്കാർ സഹായം ലഭിക്കാൻ എന്തു ചെയ്യണം

വെളളപ്പൊക്കത്തിൽ കൃഷി നശിച്ചവർക്ക് സർക്കാർ സഹായം ലഭിക്കാൻ എന്തു ചെയ്യണം

കനത്ത മഴ പലരുടെയും കൃഷിയിടങ്ങളിൽ നാശം വിതച്ചു. ഇത്തരത്തിൽ കൃഷി നശിച്ചവർക്ക് സർക്കാരിന്റെ നഷ്ട പരിഹാരത്തിന് അപേക്ഷിക്കാം. കൃഷി വകുപ്പിൽ നിന്ന് സഹായം ലഭ്യമാകും.

വിളനാശം സംഭവിച്ചവർ നഷ്ട പരിഹാരത്തിനായി സംസ്ഥാന കൃഷി വകുപ്പിന്റെ വെബ് പോർട്ടലായ അഗ്രി കൾച്ചറൽ ഇൻഫോർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. www.aims.kerala.gov.in എന്ന വെബ് പോർട്ടലിനു പുറമെ AIMS മൊബൈൽ ആപ്ലിക്കേഷനിലൂടെയും അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കുന്നതിനായി ആദ്യം എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് രജിസ്‌ട്രേഷൻ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. കാർഷിക വിളകൾ സംസ്ഥാന വിള ഇൻഷുറൻസ് പ്രകാരം ഇൻഷുർ ചെയ്തിട്ടുളള കർഷകർ കൃഷിനാശം സംഭവിച്ച് 15 ദിവസത്തിനകവും, ഇൻഷുറൻസ് ചെയ്തിട്ടില്ലാത്തവർ 10 ദിവസത്തിനകവും അപേക്ഷിക്കണം.

കർഷകർക്ക് സ്വയമേ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ കോമൺ സർവ്വീസ് സെന്ററുകൾ വഴിയോ അപേക്ഷ സമർപ്പിക്കാം. സംശയങ്ങൾക്ക് സമീപത്തെ കൃഷി ഭവനെ സമീപിക്കാം. കൂടുതൽ വിവരങ്ങൾക്ക് ട്രോൾ ഫ്രീ നമ്പർ: 1800-425-1661

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *