ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സ്വർണ്ണ വിലയിൽ കുതിപ്പ് : ഇന്ന് പവന് 36040

സംസ്ഥാനത്ത് സ്വർണ്ണ വില ഈ മാസത്തെ ഉയർന്ന നിലയിൽ. പവന് 160 രൂപ കൂടി 36,040 ആയി. ഗ്രാമിനാകട്ടെ 20 രൂപ കൂടി 4505 ആയി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണ്ണ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1802.32 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 48,106 നിലവാരത്തിലാണ്.ഡോളർ കരുത്താർജിച്ചതാണ് സ്വർണ്ണ വിപണിയിൽ പ്രതിഫലിച്ചത്.

സെൻസെക്‌സ് 263 പോയന്റ് നേട്ടത്തോടെ തുടക്കം

രണ്ടാം ദിവസവും സൂചികകളിൽ നേട്ടത്തോടെ തുടക്കം. എല്ലാ വിഭാഗം ഓഹരികളിലും നിക്ഷേപക താത്പര്യം പ്രകടമായതാണ് സൂചികകളിൽ നേട്ടമാക്കിയത്.ആഗോള സൂചികകളും കൂടി ചേർന്നപ്പോൾ നേട്ടത്തിന്റെ ട്രാക്കിലേക്ക് വിപണി കടന്നു. സെൻസെക്‌സ് 263 പോയന്റ് ഉയർന്ന് 61,231 ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തിൽ 18,200 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.ടെക് മഹീന്ദ്ര 6.42 ശതമാനം ഉയർന്ന് 1621.95 നിലവാരത്തിലെത്തി. ബജാജ് ഫിൻസെർവ്, ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, ഐടിസി, ടൈറ്റാൻ, ബജാജ് ഫിനാൻസ്, റിലയൻസ് ,മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

ഐപിഒ തരംഗം തുടരുന്നു

ഓഹരി വിൽപ്പനയിലൂടെ പണം സമാഹരിക്കാൻ വിപണി നിയന്ത്രണ ഏജൻസി സെബി ഈയിടെ അനുമതി നൽകി ഏഴ് കമ്പനികളുടെ സമാഹരണ ലക്ഷ്യം 28,000 കോടി രൂപ. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും, പേടിഎമ്മും, സഫയർ ഫുഡ്‌സ്, ആനന്ദ് രാഥി വെൽത്, പിബി ഫിൻടെക്, ടാർസൻസ് പ്രോഡക്ട്‌സ്, എച്ച്പി അഡ്‌ഹെസീവ്‌സ് എന്നിവയ്ക്കാണ് ആദ്യ ഓഹരി വിൽപ്പന നടത്താൻ ഏറ്റവുമൊടുവിൽ അനുമതി കിട്ടിയത്.ഫിനോ പെയ്‌മെന്റ്‌സ് ബാങ്ക്, പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ്, അദാനി വിൽമർ തുടങ്ങിയ കമ്പനികൾക്ക് ഇതിനുമുൻപ് അനുമതി ലഭിച്ചിരുന്നു. ഈയിടെ അനുമതി ലഭിച്ച കോസ്റ്റമറ്റിക് റീട്ടെയിൽ കമ്പനി നൈകയുടെ ഐപിഒ 28ന് ആരംഭിക്കും.

തിരിച്ചടവ് സാവകാശം തേടി എയർടെൽ

മൊബൈൽ ടെലികോം കമ്പനികൾ സർക്കാരിന് നൽകാനുളള വിവിധ ഫീസുകൾക്ക് നാല് വർഷം സാവകാശം നൽകാമെന്ന വാഗ്ദാനം വോഡഫോൺ ഐഡിയയ്ക്ക് പിന്നാലെ എയർടെലും സ്വീകരിച്ചു. മൊത്ത വരുമാനം അടിസ്ഥാനമാക്കിയുളള ഫീസും സ്‌പെക്ട്രം ഫീസുമാണ് ഇതിൽ ഉൾപ്പെടുന്നത്. ടെലികോം രംഗത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഈയിടെ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വേണമോയെന്ന് അറിയാൻ ടെലികോം കമ്പനികൾക്ക് സർക്കാർ 29 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

ലൈറ്റ് മെട്രോ ചുമതല കെഎംആർഎലിന്

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ നിർ്മ്മാണ ചുതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെഎംആർഎൽ) കൈമാറി. ഇവയുടെ നിർമ്മാണത്തിന് രൂപികരിച്ച കേരള റാപിഡ് ട്രാൻസിറ്റ് ലിമിറ്റഡിന് തിരുവനന്തപുരത്തെ റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമ്മാണ ചുമതലയിലേക്ക് മാറ്റി. മെട്രോ പദ്ധതികൾ എല്ലാ ഒരു ഏജൻസിക്ക് കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ചുമതല മാറ്റം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *