കാർ ഇപ്പോൾ വാങ്ങി പണം അടുത്ത വർഷം നൽകാം: ആകർഷകമായ ഓഫറുമായി ടൊയോട്ട

കാർ ഇപ്പോൾ വാങ്ങി പണം അടുത്ത വർഷം നൽകാം: ആകർഷകമായ ഓഫറുമായി ടൊയോട്ട

ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടൊയോട്ട. വിക്ടോറിയസ് ഒക്ടോബർ എന്ന പേരിൽ ആരംഭിച്ചിട്ടുളള പദ്ധതി ഒക്ടോബർ 31 വരെ നീളുമെന്നാണ് റിപ്പോർട്ട്. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു വേണ്ടിയാണ് ടൊയോട്ട ഈ ആനുകൂല്യം ഒരുക്കിയിരിക്കുന്നത്.

ഒക്ടോബർ 31 വരെയുളള ദിവസങ്ങളിൽ വാങ്ങുന്ന വാഹനങ്ങൾക്ക് ഫിബ്രവരിയിൽ മുതൽ പണം അടച്ച് തുടങ്ങിയാൽ മതിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രഖ്യാപിച്ചിട്ടുളളതിൽ വച്ച് ഏറ്റവും ആകർഷകമായ ഓഫറാണിത്. പുതിയ വാഹനം വാങ്ങി നാല് മാസത്തിനപ്പുറം മാത്രം പണം അടച്ചാൽ മതിയെന്ന വ്യവസ്ഥ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓൺ റോഡ് വിലയുടെ 90 ശതമാനം ഫണ്ടിങ്ങും നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ടൊയോട്ടയുടെ റീബാഡ്ജിങ്ങ് മോഡലുകളായ അർബൺ ക്രൂയിസർ കോംപാക്ട്, എസ് യു വി ,പ്രീമിയം ഹാച്ച് ബാക്ക് മോഡലായ ഗ്ലാൻസ തുടങ്ങിയ മോഡലുകൾക്ക് ബൈ-ബാക്ക് സ്‌കീം തുടങ്ങിയ ആനുകൂല്യങ്ങളും ഉത്സവകാലത്ത് ഒരുക്കിയിട്ടുണ്ട്. ടെയോട്ടയുടെ സെൽഫ് ചാർജിങ്ങ് ഹൈബ്രിഡ് ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി വാറണ്ടി കാലാവധി നീട്ടി നൽകിയിട്ടുളളതും ഇപ്പോൾ പ്രഖ്യാപിച്ച ഓഫറുകളുടെ ഹൈലൈറ്റാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *