ഇപ്പോൾ നിക്ഷേപിക്കാം ഗോൾഡ് ബോണ്ടിൽ: ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 4765 രൂപ

ഇപ്പോൾ നിക്ഷേപിക്കാം ഗോൾഡ് ബോണ്ടിൽ: ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 4765 രൂപ

നടപ്പ് സാമ്പത്തിക വർഷത്തെ ഏഴാം ഘട്ട സോവറിൻ ഗോൾഡ് ബോണ്ടിന് ഇപ്പോൾ അപേക്ഷിക്കാം. ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 4,765 രൂപയാണ് ധനമന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈനായി നിക്ഷേപം നടത്തുമ്പോൾ 50 രൂപ കിഴിവ് ലഭിക്കും.

കേന്ദ്ര സർക്കാരിന് വേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് പുറത്തിറക്കുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ അന്നത്തെ സ്വർണ്ണത്തിന്റെ മൂല്യമായിരിക്കും ലഭ്യമാകുക.2.5 ശതമാനം വാർഷിക പലിശയും ഇതിനോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. ആറുമാസം കൂടുമ്പോൾ പലിശ നിക്ഷേപകന്റെ അക്കൗണ്ടിൽ വരവുവെക്കുകയാണ് ചെയ്യുക.

ചുരുങ്ങിയത് ഒരു ഗ്രാമിന് തുല്യമായ നിക്ഷേപമെങ്കിലും നടത്തണം. വ്യക്തിഗത നിക്ഷേപകർക്ക് പരമാവധി നാല് കിലോഗ്രാം വരെ നിക്ഷേപിക്കാൻ അവസരമുണ്ട്. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ്ങ് കോർപ്പറേഷൻ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് എക്‌സ്‌ചോഞ്ച് എന്നിവ വഴി നിക്ഷേപിക്കാൻ കഴിയും. ഒക്ടോബർ 29 ആണ് അവസാന തീയതി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *