ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഫെഡറൽ ബാങ്കിന് 460 കോടി അറ്റാദായം

കോവിഡ് വ്യാപനം സാഹചര്യത്തിലും നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം ത്രൈമാസത്തിൽ ഫെഡറൽ ബാങ്ക് തിളക്കമാർന്ന പ്രവർത്തനം നേട്ടം കൈവരിച്ചു. 460.26 കോടി രൂപയാണ് അറ്റാദായം മുൻ വർഷത്തെ ക്യു 2 അറ്റാദായത്തേക്കാൾ 50 ശതമാനം വർധന. ഇതു ബാങ്കിങ്ങ് വ്യവസായത്തിൽ പുറത്തു വന്നിട്ടുളള പ്രവർത്തന ഫലങ്ങളിൽ ഫെഡറൽ ബാങ്കിന്റേതിന് ഉയർന്ന സ്ഥാനം നൽകുന്നു. രണ്ടാം പ്രവർത്തന ലാഭം 864.79 കോടി രൂപയാണ്. അറ്റ പലിശ വരുമാനം 7.22 ശതമാനം വർധിച്ച് 1479.42 കോടി രൂപയിലെത്തി. കറന്റ് അക്കൗണ്ട് സേവിങ്ങ്‌സ് അക്കൗണ്ട് അനുപാത 18 ശതമാനം വർഷിക വളർച്ചയാണ് നേടിയത്. എക്കാലത്തേയും ഉയർമ്മ നിരക്കായ 36.16 ശതമാനമാണ് അനുപാതമെന്ന് മാനേജിങ്ങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.

ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 264 കോടി രൂപ അറ്റാദായം

പൊതുമേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഇക്കഴിഞ്ഞ ജൂലൈ- സെപ്റ്റംബർ കാലയളവിൽ 264 കോടി രൂപ അറ്റദായം നേടി. 103 ശതമാനമാണു വർധന. കേരളം ഉൾപ്പടെയുളള സംസ്ഥാനങ്ങളിൽ സാന്നിധ്യമുളള ബാങ്കിന്റെ അറ്റ പലിശ വരുമാനം 34 ശതമാനം വർധിച്ച് 1500 കോടി രൂപയായി. ഫീ അധിഷ്ഠിത വരുമാനം,ട്രഷറി വരുമാനം, മറ്റ് വരുമാനം എന്നിവ അടങ്ങുന്ന പലിശ ഇതര വരുമാനം 23 ശതമാനം വർധിച്ച് 493 കോടിയായി. നിലവിലെ അറ്റ പലിശ മാർജിനായ 3.27 ശതമാനം കഴിഞ്ഞ ഏതാനും വർഷത്തെ ഏറ്റവും ഉയർന്നതാണെന്നു മാനേജിങ്ങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എ.എസ്.രാജീവ് പറഞ്ഞു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ 14 മുതൽ 16 ശതമാനം വായ്പ വളർച്ചയാണു ബാങ്ക്.

കെ.മാധവൻ ഐബിഡിഎഫ് പ്രസിഡന്റ്

ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ്ങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ (ഐബിഡിഎഫ്) പ്രസിഡന്റായി കെ.മാധവനെ വീണ്ടും തിരഞ്ഞെടുത്തു. ദ് വാൾഡ് ഡിസ്‌നി കമ്പനി ഇന്ത്യയുടെയും സ്്റ്റാർ ഇന്ത്യയുടെയും പ്രസിഡന്റാണ് മാധവൻ. ഇന്ത്യയിലെ ടെലിവിഷൻ സംപ്രേഷണ സ്ഥാപനങ്ങളുടെയും ഡിജിറ്റൽ സ്ട്രീമിങ്ങ് പ്ലാറ്റ് ഫോമുകളുടെയും ഉന്നത സമിതിയാണ് ഐബിഡിഎഫ്.

റെക്കോർഡ് വിൽപ്പനയുമായി ലംബോർഗിനി

സൂപ്പർ ലക്ഷുറി കാർ ബ്രാന്റ് ലംബോർഗിനി ജനുവരി മുതൽ സെപ്റ്റംബർ വരെ ആഗോള വിപണിയിൽ 6902 കാറുകൾ വിറ്റ് റെക്കോർഡ് സൃഷ്ടിച്ചു. കോവിഡിന് മുൻപത്തെ കാലത്തു നടന്നതിനേക്കാൾ വിൽപ്പനയാണ് ഇക്കൊല്ലം കോവിഡിന്റെ രണ്ടാം വരവിനിടയിലും കമ്പനി നേടിയത്. 2020 ജനുവരി- സെപ്റ്റംബർ കാലത്ത് വിറ്റതിനേക്കാൾ 23 ശതമാനം കൂടുതലാണിത്. 2019 ൽ ഇതേ സമയത്ത് വിറ്റതിനേക്കാൾ ആറ് ശതമാനം കൂടുതൽ തുടർന്നുളള മാസങ്ങളിലേക്കും ബുക്കിങ്ങ് ധാരാളമുണ്ടെന്നു കമ്പനി പറഞ്ഞു.

സ്വർണ്ണ വില കൂടി: പവന് ഇന്ന് 35,800

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. പവന് 160രൂപ കൂടി 35,800 രൂപയായി. ഗ്രാമിനാകട്ടെ 20 രൂപ വർധിച്ച് 4475 ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1792.47 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് പ്രൈസ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 47,790 ആയി. ഡോളർ മൂല്യം കുറഞ്ഞതാണ് വിപണിയിൽ പ്രതിഫലിച്ചത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *