MSME സംരംഭകർക്കായി KFC യുടെ പുതിയ LOC പദ്ധതി

MSME സംരംഭകർക്കായി KFC യുടെ പുതിയ LOC പദ്ധതി

സർക്കാർ വകുപ്പുകൾ/ ഏജൻസികൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന പർച്ചേസ് ഓർഡറുകൾ കെഎഫ് സി യിൽ സമർപ്പിച്ചാൽ, ഓർഡർ തുകയുടെ 75% വരെ വായ്പയായി ലഭിക്കും. പർച്ചേസ് ഓർഡർ തീർക്കാനുള്ള സമയം, ഓർഡർ നൽകുന്ന അതോറിറ്റിയിൽ നിന്ന് ഫണ്ട് ലഭിക്കുന്ന കാലയളവ് എന്നിവ അനുസരിച്ചായിരിക്കും വായ്പയുടെ തിരിച്ചടവ് കാലാവധി തീരുമാനിക്കുക. വാർഷിക പലിശ നിരക്ക് സംരംഭത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് അനുസരിച്ചു 8% മുതൽ ആയിരിക്കും. കോവിഡിന് മുൻപുള്ള ബാലൻസ് ഷീറ്റുകളുടെ അടിസ്ഥാനമാക്കിയാ യിരിക്കും ക്രെഡിറ്റ് റേറ്റിംഗ് നടത്തുക.

പർച്ചേസ് ഓർഡർ
നൽകുന്ന അതോറിറ്റി ബിൽ അംഗീകരിച്ചുകഴിഞ്ഞാൽ, ബിൽ തുകയുടെ 90% വരെ ഡിസ്‌കൗണ്ട് ചെയ്തു വായ്പയായി ലഭിക്കും. അന്തിമ ബില്ലുകൾ യാതൊരു ഈടുമില്ലാതെ ഡിസ്‌കൗണ്ട് ചെയ്യാവുന്നതാണ്.

പദ്ധതിയിൽ വായ്പ ലഭിക്കാൻ എംഎസ്എംഇ യായി രജിസ്റ്റർ ചെയ്തിരിക്കണം. ജി എസ് റ്റി രജിസ്‌ട്രേഷനും ബാലൻസ് ഷീറ്റും വേണം . ജി എസ് റ്റി രജിസ്‌ട്രേഷനിൽ നിന്ന് ഒഴിവാക്കപ്പെട്ട എംഎസ്എംഇ കൾക്ക് ഇത് ബാധകമല്ല. അനുമാന അടിസ്ഥാനത്തിൽ ആദായനികുതി അടയ്ക്കുകയാണെങ്കിൽ ബാലൻസ് ഷീറ്റ് വേണ്ട.

അഞ്ച് വർഷത്തെ കാലാവധിയോടെ ഒരു ലിമിറ്റ് പോലെയായിക്കും വായ്പ അനുവദിക്കുക. ഇതിൽ ഗ്യാരണ്ടികൾ, പർച്ചേസ് ഓർഡർ വായ്പ, ബിൽ ഡിസ്‌കൗണ്ടിംഗ്, സർക്കാർ പ്രോമിസറി നോട്ട് ഡിസ്‌കൗണ്ടിംഗ്, ഉപകരണങ്ങൾ വാങ്ങാനുള്ള വായ്പ മുതലായ സൗകര്യങ്ങൾ ഉണ്ടാകും .

കമ്പനികൾക്കും രജിസ്റ്റർ ചെയ്ത സഹകരണ സംഘങ്ങൾക്കും 20 കോടി രൂപ വരെയും മറ്റുള്ളവർക്ക് 8 കോടി രൂപ വരെയും ലഭിക്കും.

സർക്കാർ പ്രോമിസറി നോട്ട് ഡിസ്‌കൗണ്ട്, ബാങ്ക് ഗ്യാരണ്ടി എന്നിവ 50 കോടി രൂപ വരെ ലഭിക്കും.
പദ്ധതിയിൽ വായ്പ ലഭിക്കാൻ എംഎസ്എംഇ യായി രജിസ്റ്റർ ചെയ്തിരിക്കണം എന്നതിനാൾ, MSME registration ഉള്ള എല്ലാ സംരംഭകരേയും ഇതിൽ പരിഗണിക്കാനാവും.
കേന്ദ്ര സർക്കാർ അടുത്തിടെ കൂടുതൽ മേഖലകളെ Msme ആയി classify ചെയ്തിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *