ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സൗത്ത് ഇന്ത്യൻ ബാങ്കിന് 187.06 കോടി രൂപ നഷ്ടം

സൗത്ത് ഇന്ത്യൻ ബാങ്ക് 2021 ജൂലായ് മുതൽ സെപ്റ്റംബർ വരെയുളള മൂന്ന് മാസ കാലയളവിൽ 187.06 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. മുൻവർഷം രണ്ടാം പാദത്തിൽ 65.09 കോടി രൂപയുടെ അറ്റാദായം നേടിയ സ്ഥാനത്താണ് ഇത്. അതേ സമയം നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 111.91 കോടി രൂപയുടെ പ്രവർത്തന ലാഭം കൈവരിക്കാൻ ബാങ്കിന് കഴിഞ്ഞു.

റെക്കോർഡ് നേട്ടത്തിൽ ബാങ്ക് സൂചിക

മൂന്ന് ദിവസത്തെ നഷ്ടത്തിന് ശേഷം വ്യാപാര ആഴ്ചയുടെ അവസാനദിനം സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 209 പോയന്റ് ഉയർന്ന് 61,133 ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തിൽ 18,228 ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള സാഹചര്യങ്ങളും, ക്രൂഡ് ഓയിൽ വിലയിലെ വർധനവും മൂലം വിപണിയിൽ ചാഞ്ചാട്ടം പ്രകടമാണ്. റെക്കോർഡ് നേട്ടത്തിൽ നിന്ന് വൻതോതിൽ ലാഭമെടുപ്പ് നടന്നതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സൂചികകൾ സമ്മർദ്ദം നേരിട്ടത്.

ശ്രീലങ്ക രാസവള നിരോധനം നീക്കി

100 ശതമാനം ജൈവ കൃഷി എന്ന ലക്ഷ്യം പ്രഖ്യാപിച്ചു രാസവളങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ശ്രീലങ്ക പിൻവലിച്ചു. നിരോധനം തേയില ഉൽപ്പാദനത്തിലും മറ്റും 50 ശതമാനത്തോളം ഇടിവിനു കാരണമായ സാഹചര്യത്തിലാണ് നിരോധനം പിൻവലിച്ചത്. രാസവളങ്ങളുടെ ഉപയോഗത്തിലൂടെ ശ്രീലങ്ക ഉൽപ്പാദന നിലവാരം വീണ്ടെടുക്കുന്നതു കയറ്റുമതി രംഗത്ത് ഇന്ത്യയുടെ മത്സരക്ഷമതയ്ക്ക് വീണ്ടും വെല്ലുവിളിയായേക്കും. ഇക്കഴിഞ്ഞ മേയിലാണ് നിരോധനം പ്രഖ്യാപിച്ചത്. നിരോധനം നിലവിൽ വന്നെങ്കിലും ജൈവവളത്തിന്റെ ലഭ്യത ഉറപ്പു വരുത്താൻ സർക്കാരിന് കഴിഞ്ഞില്ല. ഉൽപ്പാദനം ഇടിയുകയും തോട്ടം ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിലാകുകയും ചെയ്തു.പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ നിരോധനം പിൻവലിക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു.

ദീപിക അഡിഡസ് അംബാസഡർ

ലോകപ്രശസ്ത ജർമ്മൻ സ്‌പോർട്‌സ് വെയർ ബ്രാന്റായ അഡിഡസിന്റെ ആഗോള ബ്രാന്റ് അംബാസിഡർമാരിലൊരാളായി ബോളിവുഡ് താരം ദീപിക്ക പദുക്കോണിനെ നിയമിച്ചു. വനിതകളുടെ സ്‌പോർട്‌സും ഫിറ്റ്‌നെസും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്ന് കമ്പനി അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *