ഈടില്ലാതെ സംരംഭകർക്ക് 50 ലക്ഷം രൂപ വരെ വായ്പ നൽകാനൊരുങ്ങി ഫേസ്ബുക്ക്

ഈടില്ലാതെ സംരംഭകർക്ക് 50 ലക്ഷം രൂപ വരെ വായ്പ നൽകാനൊരുങ്ങി ഫേസ്ബുക്ക്

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഫേസ്ബുക്ക് സംരംഭകർക്കായി പുതിയ വായ്പ് പദ്ധതി പ്രഖ്യാപിച്ചു. ഈടില്ലാതെ 50 ലക്ഷം രൂപ വരെ സംരംഭകർക്ക് ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇന്ത്യയിലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. ഇന്ത്യയ്ക്ക് അകത്ത് 200 ഓളം നഗരങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുളള ബിസിനസ്സുകാർക്ക് പദ്ധതിയുടെ ഗുണം ലഭ്യമാകും.

ഓൺലൈൻ വായ്പ ദാതാക്കളായ ഇൻഡിഫൈയുമായി സഹകരിച്ചാണ് ഫേസ്ബുക്ക് വായ്പകൾ അനുവദിക്കാൻ ഒരുങ്ങുന്നത്. കോവിഡും, പ്രളയവും, മഴക്കെടുതിയും മൂലം ദുരിതമനുഭവിക്കുന്ന സംരംഭകർക്ക് ഒരു കൈതാങ്ങാവുകയാണ് ഫേസ്ബുക്കിന്റെ പുതിയ പ്രഖ്യാപനം.

ഇരുവരുടെയും പങ്കാളിത്തത്തെ കുറിച്ച് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല.ബിസിനസ്സിന്റെ സ്വഭാവമനുസരിച്ച് രണ്ട് ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാകും വായ്പ അനുവദിക്കുക. 17 മുതൽ 20 ശതമാനം വരെയാകും വാർഷിക പലിശ.

ഫേസ്ബുക്കിലോ കമ്പനിയുടെ ഉടമസ്ഥതിയിലുളള മറ്റ് പ്ലാറ്റ് ഫോമുകളിലോ 180 ദിവസമെങ്കിലും പരസ്യം ചെയ്തിട്ടുളള ബിസിനസ്സുകൾക്കാകും വായ്പയ്ക്ക് അർഹതയുണ്ടാകുക. വനിതകൾ നടത്തുന്ന സംരംഭങ്ങൾക്ക് പലിശ നിരക്കിൽ 0.2 ശതമാനം ഇളവ് അനുവദിക്കും. അപേക്ഷ സമർപ്പിച്ചാൽ വായ്പയ്ക്കായി അധികം കാത്തിരിക്കേണ്ടി വരില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *