വിമാനത്തിൽ ഇനി ബിഎസ്എൻഎലിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാകും

വിമാനത്തിൽ ഇനി ബിഎസ്എൻഎലിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാകും

ഇന്ത്യയ്ക്ക് മുകളിലൂടെ സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഇനി ബിഎസ്എൻഎലിന്റെ ഇന്റർനെറ്റ് സേവനവും ലഭ്യമാകും. സേവനം നൽകാൻ ബിഎസ്എൻഎലിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചു.

ഉപഗ്രഹ പങ്കാളിയായ ഇൻമർസാറ്റുമായി ചേർന്നാണ് ബിഎസ്എൻഎൽ ഇന്റർനെറ്റ് നൽകുക. ഇൻമർസാറ്റിനു കീഴിലുളള ജിഎക്‌സ് ഏവിയേഷൻ സർവ്വീസാണ് പല വിമാനകമ്പനികളിലും വൈഫൈ സൗകര്യം നൽകുന്നത്. സ്‌പൈസ് ജെറ്റ് നിലവിൽ ജിഎക്‌സുമായി കരാർ ഒപ്പു വച്ചിട്ടുണ്ട്.

ഭൂമിയിൽ നിന്ന് 3000 മീറ്റർ ഉയരത്തിന് മുകളിലാണ് ഇൻ ഫ്‌ളൈറ്റ് ഇന്റർനെറ്റ് നൽകാൻ അനുമതി ഉളളത്. ഭൂതല മൊബൈൽ ശൃഖംലകൾക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് ഈ നിബന്ധന. റിലയൻസ് ജിയോ അടക്കമുളള കമ്പനികൾക്ക് വിമാന ഇന്റർനെറ്റ് ലൈസൻസുണ്ട്. 250 എംബി ഇന്റർനെറ്റ്, 100 മിനിറ്റ് കോൾ, 100 എസ്എംഎസ് എന്നിവയ്ക്ക് ജിയോ ഈടാക്കുന്നത് 499 രൂപയാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *