ഓട്ടോ ഡെബിറ്റ് നിയന്ത്രണം : ചെറുകിട സംരംഭകർക്ക് തിരിച്ചടി

ഓട്ടോ ഡെബിറ്റ് നിയന്ത്രണം : ചെറുകിട സംരംഭകർക്ക് തിരിച്ചടി

ഒരു മാസമോ വർഷമോ ആവർത്തിച്ചുവരുന്ന പേയ്‌മെന്റുകൾ ഡെബിറ്റ്,ക്രെഡിറ്റ് കാർഡുകളിൽ നിന്ന് തനിയെ ഈടാക്കുന്ന ഓട്ടോ ഡെബിറ്റ് സൗകര്യത്തിന് നിയന്ത്രണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണം ചെറുകിട സംരംഭകർക്ക്് തിരിച്ചടിയാകുന്നു.

സബ് സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിൽ തുടർച്ചയായി തനിയെ നടന്നിരുന്ന പേയ്‌മെന്റുകൾ നിയന്ത്രണത്തോടെ നിലച്ചു. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന് ആകെയുണ്ടായിരുന്ന ഡിജിറ്റൽ വരിക്കാരുടെ 70 ശതമാനവും നഷ്ടമായി. കാർഡ് ഉപയോഗിച്ച് ഓട്ടോ-ഡെബിറ്റ് സൗകര്യം ഉപയോഗിച്ചിരുന്നവരുടെ പേയ്‌മെന്റുകളാണ് മുടങ്ങിയത്. വീണ്ടും കാർഡ് ഉപയോഗിച്ച് പേയ്‌മെന്റ് ചെയ്യാമെങ്കിലും മുടങ്ങിയ അംഗത്വം തിരിച്ചെത്തുക എളുപ്പമല്ലെന്ന് സംരംഭകർ ചൂണ്ടിക്കാട്ടുന്നു.

ഫോൺ, ഡിടിഎച്ച് ബില്ലുകൾ, ഒടിടി പ്ലാറ്റ് ഫോം, സബ്‌സ്‌ക്രിപ്ഷൻ അടക്കം ഓരോ മാസവുമുളള പണം ഈടാക്കൽ ഒക്ടോബർ ഒന്നു മുതൽ ഉപയോക്താവിന്റെ അനുമതിയോടു കൂടി മാത്രമേ ചെയ്യാവു എന്നാണ് വ്യവസ്ഥ. എന്നാൽ ഇതിനായി റിസർവ് ബാങ്ക് നിർദ്ദേശിച്ച സാങ്കേതിക വിദ്യ ഇതു വരെയും ബാങ്കുകളും സജ്ജമാക്കിയിട്ടില്ല. ഇതാണ് പണമിടപാട് തടസ്സപ്പെടാൻ കാരണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *