ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സ്വർണ്ണത്തോട് മലയാളികൾക്ക് എന്നും ഏറെ ഇഷ്ടമാണ്. കൈയിൽ വലിയ തുക ഇല്ലെങ്കിലും സ്വർണ്ണം വാങ്ങുന്നവരാണ് പലരും. ഇപ്പോൾ കടയിൽ പോകാതെയും കൈയിൽ തുക ഇല്ലാതെയും ഗൂഗിൾ പേ, ഫോൺ പേ പോലുളള ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിക്കുന്നവർക്ക് ഉളള തുകയ്ക്ക് ആനുപാതികമായി ഡിജിറ്റൽ സ്വർണ്ണം വാങ്ങാനാകും. ഡിജിറ്റൽ സ്വർണ്ണം വിൽക്കാനും ഏറെ എളുപ്പമാണ്. പണം അക്കൗണ്ടിലേക്ക് വരികയും ചെയ്യും. ദീപാവലി ആഘോഷ വേളകളും സ്വർണ്ണം വാങ്ങാൻ നല്ല സമയമായി മിക്കവരും കരുതുന്നു.

പേടിഎം,ആമസോൺ പേ, ഗൂഗിൾ പേ, ഫോൺ പേ എന്നിവ ഉൾപ്പടെയുളള ഡിജിറ്റൽ വാലറ്റുകളിലൂടെ ഡിജിറ്റൽ സ്വർണ്ണം വാങ്ങാം. augmont gold, MMTC PAMP ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,ഡിജിറ്റൽ ഗോൾഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്നു കമ്പനികളാണ് പ്രധാനമായും ഡിജിറ്റൽ ഗോൾഡ് വിറ്റഴിക്കുന്നത്. കേന്ദ്ര സർക്കാർ ഉടമസ്ഥതിയിലുളള എംഎംടിസി ലിമിറ്റഡ്, സ്വിസ് കമ്പനിയായ എംകെഎസ് പാംപ് എന്നീ കമ്പനികളാണ് എംഎംടിസി-പാംപ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രൂപികരിച്ചിരിക്കുന്നത്.

സ്വർണ്ണത്തിന്റെ തൂക്കം, നിക്ഷേപിക്കുന്ന പണം എന്നിങ്ങനെ രണ്ടു തരത്തിലാണ് ഡിജിറ്റൽ സ്വർണ്ണം വാങ്ങാനാവുക. തൂക്കത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ കുറഞ്ഞത് ഒരു ഗ്രാം സ്വർണ്ണമെങ്കിലും വാങ്ങേണ്ടി വരും. നിക്ഷേപകന്റെ പേരിലാണ് ഡിജിറ്റൽ സ്വർണ്ണം കമ്പനികൾ സൂക്ഷിക്കുക. നിക്ഷേപിക്കാനുളള കാലാവധി ഒരോ കമ്പനിയിലും വ്യത്യസ്തമായിരിക്കും.

99.9 ശതമാനം പരിശുദ്ധിയുളള 24 കാരറ്റ് സ്വർണ്ണമാണ് ഡിജിറ്റലായി വിൽക്കപ്പെടുന്നത്. എങ്കിലും വാങ്ങുന്നതിന് മുൻപ് സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പു വരുത്തണം. ഇതോടൊപ്പം വിലപരിധി , നികുതി, പരമാവധി കൈവശം വയ്ക്കാൻ കഴിയുന്ന കാലയളവ് എന്നിവയും ശ്രദ്ധിക്കണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *