കോവിഡ് വാക്‌സിനേഷൻ നൂറ് കോടിയിലേക്ക്: ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കോവിഡ് വാക്‌സിനേഷൻ നൂറ് കോടിയിലേക്ക്: ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കോവിഡ് വാക്‌സിനേഷനിൽ നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കി ഇന്ത്യ . 278 ദിവസം കൊണ്ടാണ് രാജ്യം നേട്ടം സ്വന്തമാക്കിയത്. ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎംഎൽ ആശുപത്രിയിലെത്തി. ഇത് എല്ലാ ഇന്ത്യക്കാരുടെയും വിജയമാണെന്നും ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സീൻ നിർമ്മാതാക്കളെയും പ്രധാനമന്ത്രി പ്രശംസിച്ചു.

ഒൻപത് മാസത്തിനുള്ളിലാണ് നൂറ് കോടി ഡോസ് വാക്‌സീൻ വിതരണം ചെയ്യാൻ ഇന്ത്യക്ക് സാധിച്ചത്. ചരിത്രം കുറിച്ച സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്‌സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും.

രാജ്യത്ത് ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതിൽ 70 കോടി 68 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകാനായി. 29 കോടി 15 ലക്ഷം പേർക്കാണ് ഇതു വരെയും രണ്ട് ഡോസ് വാക്‌സീനും നൽകാനായത്. ആഘോഷങ്ങളുടെ ഭാഗമായി ബിജെപി നേതാക്കൾ ഇന്ന് വിവിധ വാക്‌സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *