ചെറുനഗരങ്ങളിലും വിതരണം ലക്ഷ്യമിട്ട് കമ്പനികൾ: ഡൻസോയിൽ റിലയൻസ് 1850 കോടി നിക്ഷേപിക്കുമെന്ന് സൂചന

ചെറുനഗരങ്ങളിലും വിതരണം ലക്ഷ്യമിട്ട് കമ്പനികൾ: ഡൻസോയിൽ റിലയൻസ് 1850 കോടി നിക്ഷേപിക്കുമെന്ന് സൂചന

ചെറുനഗരങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റിലയൻസ് ജിയോ ഹൈപ്പർ ലോക്കൽ ഡെലിവറി സ്റ്റാർട്ടപ്പായ ഡൻസോയിൽ വൻതോതിൽ നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ട്.

നിക്ഷേപസമാഹരണത്തിന്റെ ഭാഗമായി ഡൻസോ വിവിധ കമ്പനികളുമായി ചർച്ച നടത്തി വരുന്നതിനിടെയാണ് റിലയൻസ് നിക്ഷേപത്തിന് തയ്യാറായിരിക്കുന്നത്. ഇതു മായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. 1850 കോടി രൂപ നിക്ഷേപിക്കുമെന്നാണ് അറിയുന്നത്.

ഗൂഗിളിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഡൻസോ 6000 കോടി രൂപയെങ്കിലും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലൈറ്റ് ബോക്‌സ്, ഇവോൾവൻസ്, ഹന ഫിനാൻഷ്യൽ ഇൻവെസ്റ്റ്‌മെന്റ്, എൽജിടി ലൈറ്റ് സ്റ്റോൺ, ആൾ്ടീരിയ ക്യാപിറ്റൽ തുടങ്ങിയ കമ്പനികളിൽ നിന്നും ഇതിനോടകം 40 മില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ട്. 2015 ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പിൽ ഇതിനകം 121 മില്യൺ ഡോളറിന്റെ നിക്ഷേപമാണെത്തിയത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *