സ്മാർട്ട് ഫോണുകൾ വെളളത്തിൽ വീണാൽ ചെയ്യേണ്ട കാര്യങ്ങൾ

സ്മാർട്ട് ഫോണുകൾ വെളളത്തിൽ വീണാൽ ചെയ്യേണ്ട കാര്യങ്ങൾ

നല്ലൊരു മഴക്കാലമാണ് വരാൻ പോകുന്നത്. കൈയിൽ സ്മാർട്ട് ഫോൺ ഇല്ലാത്തവർ ചുരുക്കമാണ്.ഈ അവസ്ഥയിൽ ഫോണുകൾ വെള്ളത്തിൽ പോകുന്നത് ഒരു സാധാരണ സംഭവമാണ്. പ്രത്യേകിച്ച് സ്മാർട്ട് ഫോണുകൾ ആണെങ്കിൽ പറയുകയും വേണ്ട. ഇത്തരത്തിൽ ഫോണുകൾ വെള്ളത്തിൽ വീണാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, ചെയ്യാതിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതാണ് ഇവിടെ പരിശോധിക്കുന്നത്.

വെള്ളത്തിൽ വീണ ഫോൺ ഉടൻ ഓണാക്കരുത്, അത് ഓഫാക്കി വയ്ക്കുക, ഫോൺ പ്രവർത്തന ക്ഷമമാണെങ്കിൽ പോലും നേരിട്ട് അതിൽ പ്രവർത്തനം അരുത്.ഫോൺ കുലുക്കുക, ബട്ടണുകൾ അമർത്തുക എന്നിവ ചെയ്യാതിരിക്കുക.സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി (നീക്കം ചെയ്യാൻ സാധിക്കുന്നതാണെങ്കിൽ) നീക്കം ചെയ്യുക. ഫോൺ ഓഫ് ചെയ്ത ശേഷം മാത്രം ഇത് ചെയ്യുക.

വെള്ളം കളയാൻ ഫോണിൻറെ ചാർജർ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്. ഇത് ഉള്ളിൽ ജലം ഉണ്ടെങ്കിൽ അത് പടരാനെ കാരണമാകൂ.ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് ഫോണിലെ ജലാംശം തുടയ്ക്കുക.ഡ്രയർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോൺ ചൂടാക്കാൻ ശ്രമിക്കരുത്, ചൂട് വെള്ളത്തിൽ വീണാൽ ഫ്രീസറിലും വയ്ക്കരുത്.വളരെ ആഴത്തിൽ മുങ്ങിയ ഫോൺ ആണെങ്കിൽ വാക്വം ഉപയോഗിച്ച് ഫോണിന്റെ വിടവുകളിൽ നിന്നും ജലാംശം കളയാവുന്നത്, ഇത് ശ്രദ്ധയോടെ വേണം.നനവില്ലാത്ത സ്ഥലത്ത് ഫോൺ വച്ച് ഉണക്കാവുന്നതാണ്.

ഒരു ദിവസം നന്നായി ഉണക്കിയ ശേഷം സിം അടക്കം ഇട്ട് ഓണാകുന്നുണ്ടോ, പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കാം. പ്രവർത്തിക്കുന്നില്ലെങ്കിൽ ഉടൻ തന്നെ അടുത്തുള്ള മൊബൈൽ ടെക്‌നീഷ്യനെ സമീപിക്കാം.ഫോൺ ഓണായാൽ ഓഡിയോ, ക്യാമറ, ചാർജിംഗ് സംവിധാനം ഇങ്ങനെ എല്ലാം കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *