ഷീ ടാക്‌സിയിൽ വനിത സാരഥികൾക്ക് അവസരം

ഷീ ടാക്‌സിയിൽ വനിത സാരഥികൾക്ക് അവസരം

ഷീ ടാക്‌സി, ഷീ ഇ ഓട്ടോ മേഖലകളിൽ സംരംഭകരാൻ സ്ത്രീകൾക്ക് അവസരം. സംസ്ഥാന ശിശുവികസന വകുപ്പിന്റെ കീഴിലുളള ജൻഡർ പാർക്കാണ് സ്ത്രീകൾക്ക് ഡ്രൈവിങ്ങ് മേഖലയിൽ സംരംഭകരാകാനുളള അവസരം ഒരുക്കിയിരിക്കുന്നത്. അപേക്ഷകർ ഡ്രൈവിങ്ങ് പരിശീലനം പൂർത്തിയാക്കിയ കുടുംബശ്രീ അംഗങ്ങളായിരിക്കണം.

ഷീ ടാക്‌സിക്കും ഷീ ഇ ഓട്ടോയ്ക്കും അപേക്ഷ നൽകാം. നിലവിൽ വാഹനം ഇല്ലാത്തവർക്കാണ് അവസരം. കേരള വനിത വികസന കോർപ്പറേഷനിൽ നിന്നും വാഹന വായ്പ ലഭിക്കും. കുടുംബശ്രീയിൽ നിന്ന് സബ്‌സിഡിയും അനുവദിക്കും. പരമാവധി ഇളവുകളോടെ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിൽ നിന്ന് ഇലക്ട്രിക്ക് ഓട്ടോറിക്ഷ ലഭ്യമാക്കും. കൂടാതെ ഫിനാൻസ് മാനേജ്‌മെന്റ്, സമ്പാദ്യം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനവും നൽകും.

തപാലിലൂടെയോ വെബ്‌സൈറ്റിലെ ഫോറം പൂരിപ്പിച്ച് ഓൺലൈനായോ അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം കുടുംബശ്രീ അംഗത്വത്തിനുളള തെളിവ്, ആധാർ കാർഡ്, ഡ്രൈവിങ്ങ് ലൈസൻസ്, ബാഡ്ജ് തുടങ്ങിയവ രേഖകളുടെ പകർപ്പുകൾ എന്നിവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്: genderpark.gov.in

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *