പേടിഎം യുപിഐ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ ക്യാഷ് ബാക്ക്

പേടിഎം യുപിഐ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ ക്യാഷ് ബാക്ക്

യുപിഐ വിപണിയിൽ സ്വാധീനം മെച്ചപ്പെടുത്താൻ അമ്പരപ്പിക്കുന്ന ഓഫർ വാഗ്ദാനം ചെയ്ത് ഫിൻടെക് കമ്പനികളിലെ പ്രമുഖരായ പേടിഎം. ഒക്ടോബർ 14 ന് തുടങ്ങിയ ഓഫർ വഴി ദിവസവും ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ ക്യാഷ്ബാക്ക് കിട്ടുന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. പേടിഎം ആപ്പിലൂടെ പണം അയക്കൽ, ഓൺലൈൻ / ഓഫ്ലൈൻ പേയ്മെന്റുകൾ, റീചാർജുകൾ തുടങ്ങിയവയിലൂടെ കാഷ്ബാക്ക് നേടാനാവും.

പേടിഎം യുപിഐ, പേടിഎം വാലറ്റ്, പേടിഎം പോസ്റ്റ്പെയ്ഡ് തുടങ്ങിയവ വഴി ഉത്സവ കാലത്ത് ഓഫറിനും മറ്റുമായി 100 കോടി രൂപയാണ് കമ്പനി നീക്കിവെച്ചിരിക്കുന്നത്. ഇത് പ്രകാരം നവംബർ 14 വരെ ദിവസവും 10 ഭാഗ്യവാന്മാർക്ക് ഒരു ലക്ഷം രൂപ വീതം നേടാൻ അവസരമുണ്ട്. പുറമെ 10000 പേർക്ക് 100 രൂപ വീതം കാഷ്ബാക്ക് ലഭിക്കും. മറ്റൊരു 10000 പേർക്ക് 50 രൂപ വീതവും ലഭിക്കും. ദീപാവലിയോട് അടുത്ത് നവംബർ ഒന്നിനും മൂന്നിനുമിടയിൽ ഉപഭോക്താക്കൾക്ക് 10 ലക്ഷം രൂപവരെ നേടാനാവും.

ഐഫോൺ, ടി20 ലോകകപ്പ് ടിക്കറ്റുകൾ, ഷോപ്പിങ് വൗച്ചറുകൾ, റിവാർഡ്സ് പോയിന്റുകൾ തുടങ്ങിയ റിവാർഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മൊബൈൽ, ബ്രോഡ്ബാൻഡ്, ഡിടിഎച്ച് റീചാർജുകൾ, ബില്ലുകൾ അടയ്ക്കൽ, പണം ട്രാൻസ്ഫർ ചെയ്യൽ, യാത്ര ടിക്കറ്റുകൾ (വിമാനം, ട്രെയിൻ, ബസ്) ബുക്ക് ചെയ്യുക, ക്രെഡിറ്റ് ബിൽ അടയ്ക്കുക, ഇന്ധനം നിറയ്ക്കൽ, സിനിമ ടിക്കറ്റ് ബുക്കിങ്, ഫാസ്ടാഗ് പേയ്മെന്റ്, കിരാന സ്റ്റോറുകളിൽ ഓൺലൈൻ/ഓഫ്ലൈൻ പേയ്മെന്റുകൾ, ഷോപ്പിങ് മാളുകൾ, ഫുഡ് കോർട്ടുകൾ, റെസ്റ്റോറന്റ് തുടങ്ങിയ ഇടങ്ങളിലെ ബില്ലടയ്ക്കാൻ ആപ്പ് ഉപയോഗിക്കുമ്പോഴും കാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനി അനുവദിച്ചിട്ടുള്ള പേമെന്റ് സംവിധാനങ്ങൾ വഴി മാത്രമേ ഓഫർ ലഭിക്കൂ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *