വനിതകൾക്ക് സംരംഭം തുടങ്ങാം: വായ്പയെയും സബ്‌സിഡിയെയും കുറിച്ച് അറിയാം

വനിതകൾക്ക് സംരംഭം തുടങ്ങാം: വായ്പയെയും സബ്‌സിഡിയെയും കുറിച്ച് അറിയാം

സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഒബിസി വിഭാഗത്തിൽ വനിതകൾക്ക് നിരവധി അവസരമാണ് ഇന്നുളളത്. പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നൽകുന്ന ചെറുകിട വായ്പ സംരംഭക സ്വപ്‌നത്തിന് കൈത്താങ്ങാകും.

സ്വയം തൊഴിൽ വായ്പാ പദ്ധതി പ്രകാരം പച്ചക്കറി കൃഷി, മത്സ്യ കൃഷി, ആടുവളർത്തൽ, പശുവളർത്തൽ, കച്ചവടം, ഭക്ഷ്യ സംസ്‌കരണം, കേറ്ററിങ്ങ്, പെട്ടിക്കട,തട്ടുകട, പപ്പട നിർമ്മാണം, മെഴുകുതിരി നിർമ്മാണം, നോട്ടുബുക്ക് ബൈൻഡിങ്ങ്, കരകൗശല നിർമ്മാണം, ടൈലറിങ്ങ്, ബ്യൂട്ടിപാർലർ തുടങ്ങി ചെറിയ മൂലധനത്തിൽ തുടങ്ങാവുന്ന സംരംഭങ്ങൾ ആരംഭിക്കാം. പരമാവധി ഒരു ലക്ഷം രൂപ വായ്പ അനുവദിക്കും.

കുടുംബ വാർഷിക വരുമാനം 120,000 രൂപയിൽ കവിയരുത്. 25നും 55 നും മധ്യേ പ്രായമുളള വനിതകളായിരിക്കണം. 5 ശതമാനം വാർഷിക പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്. സമയബന്ധിതമായി തവണ തുക തിരിച്ചടയ്ക്കുന്നവർക്ക് സബ്‌സിഡിയായി പരമാവധി 25000 രൂപ അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് www.ksbcdc.com, ഫോൺ: 0471-2577539

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *