18 മുതൽ നിയന്ത്രണങ്ങളില്ല: പൂർണ്ണതോതിൽ ആഭ്യന്തര സർവീസ് നടത്താമെന്ന് വ്യോമയാന മന്ത്രാലയം

18 മുതൽ നിയന്ത്രണങ്ങളില്ല: പൂർണ്ണതോതിൽ ആഭ്യന്തര സർവീസ് നടത്താമെന്ന് വ്യോമയാന മന്ത്രാലയം

വിമാനകമ്പനികൾക്കുളള നിയന്ത്രണങ്ങളിൽ വീണ്ടും ഇളവുമായി ധനമന്ത്രാലയം. ഈ മാസം 18 മുതൽ വിമാനക്കമ്പനികൾക്ക് നിയന്ത്രണങ്ങളില്ലാതെ പൂർണ്ണതോതിൽ ആഭ്യന്തര സർവീസുകൾ നടത്താൻ അനുമതി നൽകി.

കോവിഡിന് മുൻപുണ്ടായിരുന്നതിന്റെ 85 ശതമാനം ശേഷിയിലാണ് സെപ്റ്റംബർ 18 മുതൽ ആഭ്യന്തര സർവ്വീസുകൾ രാജ്യത്ത് പ്രവർത്തിച്ചു വരുന്നത്. യാത്രക്കാരുടെ എണ്ണക്കൂടുതൽ കണക്കിലെടുത്താണ് പുതിയ തീരുമാനം.

കോവിഡ് കാലത്ത് രണ്ട് മാസം നിർത്തിവച്ച സർവീസുകൾ കഴിഞ്ഞ വർഷം മെയ് 25 ന് പുനരാരംഭിച്ചപ്പോൾ ശേഷിയുടെ 33 ശതമാനത്തോളം മാത്രമാണ് പ്രവർത്തിച്ചിരുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *