പേടിഎം വാലറ്റിലൂടെ രാജ്യാന്തര പണമിടപാടുകൾ ഉടനെന്ന് സൂചന

പേടിഎം വാലറ്റിലൂടെ രാജ്യാന്തര പണമിടപാടുകൾ ഉടനെന്ന് സൂചന

പേടിഎം വാലറ്റിൽ നിന്നും രാജ്യാന്തര പണമിടപാടുകൾ ഉടൻ ഉണ്ടാകുമെന്ന സൂചന. റിയാമണി ട്രാൻസഫറാണ് പേടിഎമ്മിലൂടെ ഈ സേവനങ്ങൾ നൽകുന്നത്. ബാങ്കിൽ പോകാതെ തന്നെ തത്സമയ രാജ്യാന്തര പണമിടപാടുകൾ ലഭ്യമാക്കാൻ പുതിയ സംവിധാനം സഹായകരമാകും.

ഇതനുസരിച്ച്് പേടിഎമ്മിന്റെ മൊബൈൽ വാലറ്റിലേക്ക് ഇടപാടുകാരന് എപ്പോൾ വേണമെങ്കിലും വിദേശത്തു നിന്നു പണമയയ്ക്കാൻ സാധിക്കും. തുടക്കത്തിൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും പണമയ്ക്കാൻ സാധിക്കും. തുടക്കത്തിൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും പണം അയക്കാൻ ആകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച വിശദീകരണം കമ്പനി നൽകിയിട്ടില്ല.

അതേ സമയം വിദേശത്തു നിന്ന് പണം സ്വീകരിക്കാം. വിദേശത്തു നിന്നയക്കുന്ന പണം തത്സമയം ഡിജിറ്റൽ വാലറ്റിലേക്ക് നേരിട്ട് സ്വീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാറ്റ് ഫോമായി ഇതോടെ പേടിഎം മാറി. ഇന്ത്യയിൽ കെവൈസി പൂർത്തിയാക്കിയിട്ടുളള പേടിഎം ഉപഭോക്താക്കൾക്ക് റിയ മണി ട്രാൻസ്ഫർ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് ഉപയോഗിച്ചോ ലോക മെമ്പാടുമുളള 49,0000 ലധികം റീട്ടെയിൽ ശാഖകഖകളിൽ നിന്ന് ഇന്ത്യയിലെ പേടിഎം വാലറ്റിലേക്ക് തത്സമയം പണം അയക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *