എസ്ബിഐ യോനോ ആപ്പ് വഴി സൗജന്യമായി ആദായ നികുതി റിട്ടേൺ: എങ്ങനെയെന്ന് അറിയാം

എസ്ബിഐ യോനോ ആപ്പ് വഴി സൗജന്യമായി ആദായ നികുതി റിട്ടേൺ: എങ്ങനെയെന്ന് അറിയാം

എസ്ബിഐ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം. യോനോ ആപ്പ് വഴി ആദായനികുതി റിട്ടേൺ സൗജന്യമായി ഫയൽ ചെയ്യാം. ടാക്‌സ്ടുവിനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബാങ്ക് ട്വീറ്റിലൂടെ അറിയിച്ചു.

ഫോം 16, പലിശ വരുമാന സർട്ടിഫിക്കറ്റ്,ടാക്‌സ് സേവിങ്ങ് നടത്തിയതിന്റെ സ്റ്റേറ്റുമെന്റുകൾ,ടിഡിഎസ് വിവരങ്ങൾ,ആധാർ,പാൻ തുടങ്ങിയവയാണ് ഇതിനായി നൽകേണ്ടി വരിക.

റിട്ടേൺ നൽകുന്ന വിധം

  • എസ്ബിഐ യോനോ ആപ്പ് ലോഗിൻ ചെയ്യുക
    *ഷോപ്‌സ് ആൻഡ് ഓർഡർ മെനുവിൽ ക്ലിക്ക് ചെയ്യുക
    *ടാക്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റിൽ ക്ലിക്ക് ചെയ്യുക
    *തുടർന്ന് ടാക്‌സ് ടു വിൻവഴി റിട്ടേൺ നടപടികൾ പൂർത്തിയാക്കും.

2020 ലെ ഡിസംബറിലെ കണക്കു പ്രകാരം 8.5 കോടി ഇന്റർനെറ്റ് ബാങ്കിങ്ങ് ഉപഭോക്താക്കളാണ് എസ്ബിഐക്കുളളത്. 1.9 കോടി പേർ മൊബൈൽ ബാങ്കിങ്ങ് സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ട്.ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുളള സമയപരിധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *