ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉപയോഗിച്ച് പണം തട്ടൽ: നിലപാട് കടുപ്പിച്ച് ബിഎസ്എൻഎൽ

ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉപയോഗിച്ച് പണം തട്ടൽ: നിലപാട് കടുപ്പിച്ച് ബിഎസ്എൻഎൽ

ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ലഭിക്കുന്നതിനുളള നടപടി കർശനമാക്കി ബിഎസ്എൻഎൽ. ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം തട്ടുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണ് പുതിയ തീരുമാനം. സിം കാർഡുകളുടെ ഡ്യൂപ്ലിക്കേറ്റ് കാർഡ് എടുക്കേണ്ടവർ കസ്റ്റമർ കെയർ സെന്ററുകളിൽ നേരിട്ട് എത്തണമെന്നാണ് നിർദ്ദേശം.

സിം കാർഡ് അനുവദിക്കുന്ന ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം മാത്രമേ പകരം സിം കാർഡ് അനുവദിക്കൂ. ഡ്യൂപ്ലിക്കേറ്റ് കാർഡ് ലഭിച്ച് 24 മണിക്കൂറിന് ശേഷമേ എസ്എംഎസ് സർവീസുകൾ അനുവദിക്കൂ.

എന്തെങ്കിലും രേഖകളും വ്യാജ സത്യവാങ്ങ്മൂലവും നൽകി ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് കൈവശപ്പെടുത്തിയാലുടൻ ആ ഫോൺ നമ്പരുമായി ബന്ധപ്പെട്ട ബാങ്കിൽ നിന്ന് ഇടപാടുകൾ നടത്തി പണം തട്ടുന്ന രീതി വ്യാപകമായിരുന്നു. ഇതിനു ശേഷം സിം ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തരത്തിൽ പണം പോയ വ്യക്തി നൽകിയ പരാതിയിൽ ഒരു മൊബൈൽ നെ്റ്റ് വർക്ക് കമ്പനിയ്ക്ക് 27 ലക്ഷത്തോളം രൂപ രാജസ്ഥാൻ ഐടി വകുപ്പ് പിഴയിട്ടിരുന്നു. മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് വിവിധ കേസുകളിലായി ബിഎസ്എൻഎൽ സിം കാർഡ് ഉപയോഗിച്ച് നടന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *