ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ജീവിക്കുന്നവർക്ക് ചെയ്യാവുന്ന മൂന്ന് സംരംഭ ആശയങ്ങൾ

ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ജീവിക്കുന്നവർക്ക് ചെയ്യാവുന്ന മൂന്ന് സംരംഭ ആശയങ്ങൾ

ഇന്ത്യയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമാണ് ഉളളത്. ഇത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ചെറുകിട ബിസിനസ്സുകൾ ആരംഭിക്കാൻ എളുപ്പമാണ്. കോവിഡ് 19 നെ തുടർന്ന് പലരും പ്രാദേശികമായി പല സംരംഭങ്ങളും ആരംഭിക്കാൻ തുടങ്ങിയിട്ടുണ്ട്.

പലചരക്ക് കട

നല്ലൊരു സൂപ്പർമാർക്കറ്റ് ആരംഭിക്കണമെങ്കിൽ വലിയൊരു തുക നിക്ഷേപിക്കേണ്ടതുണ്ട്. എന്നാൽ പല ചരക്ക് കടയിൽ നിന്നും നമുക്ക് ആരംഭിക്കാം. കോവിഡ് 19 വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ആയെങ്കിലും പല ചരക്ക് കടകൾ തുറന്നു പ്രവർത്തിച്ചു. പലചരക്ക് വ്യവസായം എപ്പോഴുമുളള ആവശ്യമാണ്. പലചരക്ക് വ്യവസായത്തിന്റെ വിജയം ഉപഭോക്തൃ സേവനത്തെയും, വിതരണ ശൃംഖലയെയും ആശ്രയിച്ചായിരിക്കും.നിങ്ങളുടെ കടയ്ക്ക് ചുറ്റും അധികം ഷോപ്പുകൾ ഇല്ലെങ്കിൽ പുതുതായി പഴങ്ങളും പച്ചക്കറികളും, ഐസ്‌ക്രീമുകളും പോലുളള പുതിയ ഉല്പന്നങ്ങൾ സ്റ്റോറിലേക്ക് ചേർക്കാം.

പുഷ്പകൃഷി
പുഷ്പകൃഷിയ്ക്ക് വിപണിയിൽ വൻ ഡിമാന്റ് ആണ്. റോസ്, ട്യൂബറോസ്, ആന്തൂറിയം, ജാസ്മിൻ, ഹൈബിക്സ് തുടങ്ങിയ പൂക്കൾ ഇന്ത്യയുടെ കൃഷിയിടങ്ങളിലും പോളി ഹൗസുകളിലും മറ്റും വളർത്തുന്നു. പുഷ്പങ്ങൾ വീടുകൾ അലങ്കരിക്കുന്നതിനും പൂജയ്ക്കും മറ്റുമായി ഉപയോഗിക്കുന്നു.വർഷം മുഴുവൻ പൂക്കൾ വളരും. വിത്തുകൾ ലഭിക്കാനും എളുപ്പമാണ്. ബിസനസ്സിൽ നല്ല ലാഭം നേടാനും സാധിക്കും.

കോഴി, കന്നുകാലി വളർത്തൽ

കന്നുകാലികളെയും കോഴികളെയും വളർത്തുന്ന സംരംഭം ചുരുങ്ങിയ സമയത്തിനുളളിൽ ഉയർന്ന വരുമാനം നേടാൻ സഹായിക്കും. ഒരു വാണിജ്യ അടിസ്ഥാനത്തിലുളള കോഴി ഫാമിൽ 12 ആഴ്ചയ്ക്കുളളിൽ മുട്ടകൾ ലഭിച്ചു തുടങ്ങും. ആദ്യ ചെറുകിട രീതിയിൽ തുടങ്ങുക. ലാഭമുണ്ടാകാൻ ആരംഭിക്കുമ്പോൾ നിങ്ങൾ ബിസിനസ്സിലേക്ക് വീണ്ടും നിക്ഷേപിക്കുക. പിന്നീട് വാണിജ്യ അടിസ്ഥാനത്തിൽ മുട്ട,മാംസം, പാൽ തൂവലുകൾ, തൊലി എന്നിവയ്ക്കായി വലിയ ക്ലയന്റുകളെ ലഭിക്കും.കയറ്റുമതിയിലൂടെ ലാഭം നേടാനാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *