മുതിർന്ന പൗരന്മാർക്ക് ഇനി കൃത്രിമ പല്ലുകൾ : മന്ദഹാസം പദ്ധതിയെ കുറിച്ച് അറിയാം

മുതിർന്ന പൗരന്മാർക്ക് ഇനി കൃത്രിമ പല്ലുകൾ : മന്ദഹാസം പദ്ധതിയെ കുറിച്ച് അറിയാം

ഇനി മുതിർന്ന പൗരന്മാർക്ക് മനസ്സ് തുറന്ന് ചിരിക്കാം. പല്ലുകൾ ഇല്ലാത്ത മോണകൾ കാണുമെന്ന ഭയം വേണ്ട. പല്ലുകൾ നഷ്ടപ്പെട്ട് പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ സാമൂഹ്യ നീതി വകുപ്പിന്റെ പുതിയ പദ്ധതി വരുന്നു. മന്ദഹാസം എന്നാണ് പദ്ധതിയുടെ പേര്.

തിരഞ്ഞെടുത്ത ദന്തൽ കോളേജുകളിലും ട്രീറ്റ്‌മെന്റ് സെന്ററുകളിലും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം ഗുണനിലവാരമുളള കൃത്രിമ പല്ലുകളും ഈ പദ്ധതിയിലൂടെ ലഭ്യമാകും.

ബിപിഎൽ വിഭാഗത്തിൽപെട്ട മുതിർന്ന പൗരന്മാർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പരമാവധി 5000 രൂപ ചികിത്സ സഹായം ലഭ്യമാകും. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റേഷൻ കാർഡിന്റെയോ ബിപിഎൽ സർട്ടിഫിക്കറ്റിന്റെയോ പകർപ്പ്, അംഗീകൃത ദന്ത ഡോക്ടറുടെ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *