ഫോബ്‌സ് സമ്പന്ന പട്ടികയിൽ ആറ് മലയാളികൾ

ഫോബ്‌സ് സമ്പന്ന പട്ടികയിൽ ആറ് മലയാളികൾ

ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇത്തവണ ആറു മലയാളികൾ ഉണ്ട്. 640 കോടി ഡോളറിന്റെ ആസ്തിയുമായി മുത്തൂറ്റ് കുടുംബമാണ് മലയാളികളിൽ ഒന്നാമത്.

വ്യക്തിഗത അടിസ്ഥാനത്തിൽ വരുമ്പോൾ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎയൂസഫലിയാണ് മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയത്. 500 കോടി ഡോളറുമായി അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ 38ാം സ്ഥാനത്താണ് യൂസഫലി.

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥും,ഭാര്യ ദിവ്യയും, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനും, ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിളളയും, ഇൻഫോസിസ് സഹസ്ഥാപകൻ എസ്ഡി ഷിബുലാൽ എന്നിവരാണ് പട്ടികയിലുളള മറ്റ് മലയാളികൾ. ദേശീയ തലത്തിൽ മുകേഷ് അംബാനി, ഗൗതം അദാനി, ശിവ് നാടാർ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *