ഐസ്‌ക്രീം ഇനി പൊളളും: ഉയർന്ന ജിഎസ്ടിയുമായി ധനമന്ത്രാലയം

ഐസ്‌ക്രീം ഇനി പൊളളും: ഉയർന്ന ജിഎസ്ടിയുമായി ധനമന്ത്രാലയം

ഐസ്‌ക്രീമിന് ഉയർന്ന് ജിഎസ്ടി നിർദ്ദേശിച്ച് ധനമന്ത്രാലയം. ഇതോടെ പാർലറിൽ നിന്നും ഹോട്ടലുകളിൽ നിന്നും വാങ്ങുന്ന ഐസ്‌ക്രീമിന് വില കൂടുമെന്ന് ഏതാണ്ട് ഉറപ്പായി. നേരത്തെ ഹോട്ടലിന് അകത്ത് വിൽക്കുന്ന ഐസ്‌ക്രീമിന് റസ്‌റ്റൊറന്റിന് ബാധകമായ അഞ്ച് ശതമാനം ജിഎസ്ടി ആയിരുന്നു ഉണ്ടായിരുന്നത്.

ഐസ്‌ക്രീം പാർലറുകളും ഹോട്ടലുകളും വിൽക്കുന്ന ഐസ്‌ക്രീം അവിടെ ഉണ്ടാക്കുന്നതല്ലെന്നും പുറത്ത് നിന്ന് ഉണ്ടാക്കി കൊണ്ടു വരുന്നതാണെന്നും കണക്കിലെടുത്താണ് പുതിയ നികുതി സ്ലാബിലേക്ക് കുത്തനെ കയറ്റിയത്.

റസ്റ്റോറന്റിൽ ഭക്ഷണ സാധനങ്ങൾ പാകം ചെയ്‌തെടുക്കുന്നത് പോലെ അല്ല ഐസ്‌ക്രീം മറ്റെവിടെയൊ ഉണ്ടാക്കി കൊണ്ടുവരുന്നതാണ്. ഇത് അവിടെ നിർമ്മാതാക്കൾ വിതരണം ചെയ്യുന്നത് ഒരു ഉത്പന്നം എന്ന നിലയ്ക്കാണ്. സേവനം എന്ന നിലയിലല്ല. അതുകൊണ്ട് റസ്റ്റോറന്റിന് ബാധകമായ നികുതി ഇതിന് അനുയോജ്യമല്ല എന്ന് മന്ത്രാലയം അറിയിപ്പിൽ പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *