എയർ ഇന്ത്യ 18,000 കോടി രൂപയ്ക്ക് സ്വന്തമാക്കി ടാറ്റ

എയർ ഇന്ത്യ 18,000 കോടി രൂപയ്ക്ക് സ്വന്തമാക്കി ടാറ്റ

എയർ ഇന്ത്യ ഇനി ടാറ്റയുടേതായിരിക്കും. 18,000 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ ഔദ്യോഗിക വിമാന കമ്പനിയായിരുന്ന എയർ ഇന്ത്യ ടാറ്റാ സൺസ് സ്വന്തമാക്കിയത്. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കിയത്.

സ്‌പൈസ് ജെറ്റായിരുന്നു ലേലത്തിൽ എയർഇന്ത്യയുടെ പ്രധാന എതിരാളി. 15100 കോടി രൂപയായിരുന്നു സ്‌പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക. എയർ ഇന്ത്യയ്ക്ക് പുറമെ ചെലവ് കുറഞ്ഞ സർവീസായ എയർ ഇന്ത്യ എക്‌സ്പ്രസും ഗ്രൗണ്ട് ഹാന്റലിങ്ങ് വിഭാഗമായ എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും ഇനി ടാറ്റ സൺസിന് സ്വന്തമായിരിക്കും.

2020 ഡിസംബറിലാണ് നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. നാലു കമ്പനികളാണ് താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നത്. അവസാന റൗണ്ടിലെത്തിയത് ടാറ്റാ സൺസും സ്‌പൈസ് ജെറ്റും മാത്രമായിരുന്നു. ലേലത്തിൽ ടാറ്റ വിജയിച്ചുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും കേന്ദ്ര സർക്കാർ ആ വിവരം സ്ഥിതീകരിച്ചിരുന്നില്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *