ജിഎസ്ടി റിട്ടേണിൽ ഇനി ഓഡിറ്റിങ് : സൂക്ഷ്മ പരിശോധന നിർത്തി

ജിഎസ്ടി റിട്ടേണിൽ ഇനി ഓഡിറ്റിങ് : സൂക്ഷ്മ പരിശോധന നിർത്തി

ഈ സാമ്പത്തിക വർഷം ജിഎസ്ടി റിട്ടേണിൽ സൂക്ഷ്മ പരിശോധന വേണ്ടന്നും പകരം ഓഡിറ്റിങ്ങ് മതിയെന്നും സംസ്ഥാന ജിഎസ്ടി വകുപ്പ് തീരുമാനിച്ചു. വ്യാപാരി വ്യവസായികളുടെ വാർഷിക റിട്ടേണുകളിൽ സൂക്ഷമപരിശോധന വേണ്ടന്നും പകരം ഓഡിറ്റിങ്ങ് മതിയെന്നുമാണ് തീരുമാനം.

കേന്ദ്ര വകുപ്പിന്റേതിനു തുല്യമായ സംവിധാനം എന്ന നിലയിലാണ് മാറ്റമെന്നു ജിഎസ്ടി അഡീഷണൽ കമ്മീഷണർ ഉത്തരവിൽ അറിയിച്ചു. പുതിയ സംവിധാനത്തിൽ റിട്ടേൺ ഓഡിറ്റ് ചെയ്യാൻ ഉദ്യോഗസ്ഥരുടെ സംഘം വ്യാപാരികളുടെ സ്ഥാപനത്തിലേക്കു ചെല്ലും. നിലവിൽ ജില്ലാ തലത്തിൽ ജിഎസ്ടിഅസസ്‌മെന്റ് വിഭാഗമാണ് റിട്ടേണുകൾ പരിശോധിക്കുന്നത്.

താലൂക്ക് തലത്തിലും റിട്ടേൺ സ്വീകരിക്കാൻ സസൗകര്യമുണ്ട്. സൂക്ഷ്മ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയാൽ നോട്ടീസ് നൽകി അതു പരിഹരിക്കാൻ സൗകര്യമൊരുക്കുകയാണു ചെയ്യുന്നത്. ജിഎസ്ടി നടപ്പാക്കിയതിനൊപ്പം ആരംഭിച്ച സൂക്ഷ്മ പരിശോധന പെട്ടന്നു നിർത്തുന്നതു നടപടിക്രമങ്ങളുടെ താളം തെറ്റിക്കുമെന്നും അപാകതകൾക്കും കാരണമാകുമെന്നും ജീവനക്കാർക്കിടയിൽ ആശങ്കയുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *